വെള്ളച്ചാലിൽ--പൂക്കുന്നുമല റോഡ് തകർന്നു; കോളനി നിവാസികൾക്ക് കാൽനട ദുഷ്കരം നന്മണ്ട: ഗ്രാമപഞ്ചായത്ത് 14, 15 വാർഡുകളിലൂടെ കടന്നുപോകുന്ന വെള്ളച്ചാലിൽ -പൂക്കുന്നുമല റോഡ് തകർന്നതോടെ കാൽനടയാത്ര ദുഷ്കരമായി. രണ്ട് കി.മീറ്റർ ദൈർഘ്യം വരുന്ന റോഡിെൻറ 700 മീറ്ററോളം ടാറിങ് നടത്തിയെങ്കിലും ശേഷിക്കുന്ന ഭാഗം നവീകരിക്കാത്തതിനാൽ കാൽനടയാത്ര പോലും അപ്രാപ്യമാണ്. പട്ടികവർഗ കോളനിയായ പൂക്കുന്നുമല കോളനിയിലേക്കുള്ള പ്രധാന റോഡാണ് കുണ്ടും കുഴിയും രൂപപ്പെട്ട് നാൾക്കുനാൾ ശോച്യാവസ്ഥയിലാകുന്നത്. റോഡിെൻറ പടിഞ്ഞാറ് ഭാഗമാവെട്ട വൻകുഴികളാണ്. 700 മീറ്റർ ടാറിങ് നടത്തിയെങ്കിലും കുറച്ചുഭാഗം മാത്രമേ സുരക്ഷഭിത്തിയുള്ളൂ. പരിചിതരായ യാത്രക്കാർക്കും ഡ്രൈവർമാർക്ക് പോലും നെഞ്ചിടിപ്പ് കൂടുന്ന അപകടമേഖലയാണിത്. മൊട്ടക്കുന്നും മലകളുമടങ്ങിയ ഇവിടെ യാത്രക്ലേശം രൂക്ഷമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ഉൗരുമൂപ്പൻ പരേതനായ നാരായണൻ മുന്നിട്ടാണ് റോഡ് നിർമിച്ചത്. ഒേട്ടറെ ആദിവാസി കുടുംബങ്ങൾ ഇൗ മലയോരത്ത് താമസിക്കുന്നു. അവർക്ക് നന്മണ്ട ചീക്കിലോട് പ്രദേശങ്ങളിലൊക്കെ ബന്ധപ്പെടാൻ ഇപ്പോഴും തടസ്സങ്ങൾ ഏറെയാണ്. വിദ്യാർഥികളെ സ്കൂളിലെത്തിക്കാനും ശോച്യാവസ്ഥയിലായ റോഡിലൂടെ രക്ഷിതാക്കൾ പെടാപ്പാട് പെടണം. റോഡ് ഗതാഗതയോഗ്യമാകാനുള്ള കാത്തിരിപ്പിലാണ് ആദിവാസി ജനത. കാലവർഷമായാൽ മലവെള്ളം ഒലിച്ച് റോഡിലൂടെ പരന്നൊഴുകുമെന്നതും പിന്നെ കുണ്ടും കുഴിയും അറിയാതെ കാൽനടക്കാർ അപകടത്തിൽ പെടുമെന്നുള്ളതും ഇവരുടെ ആധി വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.