സ്​മാഷ്​ പിറക്കും ഗ്രാമങ്ങൾ പരമ്പര 3 താരങ്ങൾ തിളങ്ങുന്ന പയ​മ്പ്ര

എ. ബിജുനാഥ് കേക്കാടി: വൈകിയാണ് തുടക്കമെങ്കിലും ഒരു ഗ്രാമം മുഴുവൻ ഇന്ന് അറിയപ്പെടുന്നത് വോളിബാളിലൂടെയാണ്. നാടി​െൻറ സിരകളിൽ പതഞ്ഞൊഴുകുന്നത് വോളിബാളി​െൻറ ലഹരിയാണ്. നേരം പുലരുന്നതിനും നാട്ടുകാർ ഉണരുന്നതിനും മുേമ്പ ഇന്ന് പയമ്പ്ര വോളി ഫ്രണ്ട്സി​െൻറ ഗ്രൗണ്ടുകളുണരുകയാണ്. രാത്രി പത്തുവരെ കളിക്കാരും കളിക്കമ്പക്കാരും ഗ്രൗണ്ടിൽ സജീവമാണ്. പ്രതിരോധം ഭേദിച്ച് സ്മാഷുകളെ പെരുമഴയായി കോർട്ടിൽ പെയ്തിറക്കുന്ന ഇരുപതോളം ദേശീയ, അന്തർദേശീയ താരങ്ങളെയാണ് പയമ്പ്ര വോളി ഫ്രണ്ട്സ് 17 വർഷം കൊണ്ട് വാർത്തെടുത്തത്. പാരമ്പര്യത്തി​െൻറ വേരുതേടി ഏറെ പോകാനില്ലെങ്കിലും ഇത്രയധികം വോളിബാൾ കളിക്കാരെ പരിശീലിപ്പിക്കുന്നതും കളിമേളക്ക് ആതിഥ്യം വഹിക്കുന്നതുമായ ഒരു കേന്ദ്രം കേരളത്തിൽ അപൂർവം. രണ്ടായിരത്തോളം കളിക്കാരെയാണ് ഇക്കാലത്തിനുള്ളിൽ വാർത്തെടുത്തത്. വോളി ഫ്രണ്ട്സ് സ്പോർട്സ് സ​െൻറർ പയമ്പ്രയുടെ പതിനേഴുവർഷത്തെ ആത്മസമർപ്പണം പഠിപ്പിച്ചതും നെടുന്തൂണാകുന്നതും ഒാേട്ടാ ഡ്രൈവറായ താഴക്കോട്ട് ദിനേഷ്കുമാറാണ്. ഫുട്ബാൾ കളിച്ചു നടന്ന ദിനേഷ് 25 സ​െൻറ് സ്ഥലം വാങ്ങി 200 ലോഡ് മണ്ണടിച്ചാണ് ഗ്രൗണ്ട് തീർത്തത്. 2001ൽ പയമ്പ്ര സ്കൂളിലെ കായികാധ്യാപകനായ പി. മനോജി​െൻറ നേതൃത്വത്തിൽ ഒരു മാസത്തെ വോളി ക്യാമ്പ് നടത്തിയാണ് അരങ്ങേറ്റം. കേരളത്തിലെ ഏറ്റവും മികച്ച സ്കൂൾ വോളിബാൾ ടീം എന്ന പ്രശസ്തി പയമ്പ്രസ്കൂളിനെ തേടിയെത്തിയതോടെ മുറ്റത്തെ മുല്ലക്ക് മണമുണ്ടായി. 2012 ൽ ഇൻറർസ്കൂൾ വോളി ചാമ്പ്യൻഷിപ് ആരംഭിച്ചതുമുതൽ തുടർച്ചയായ ആറുവർഷവും പയമ്പ്ര ജില്ല ജേതാക്കളായി. എട്ടുവർഷത്തോളമായി സ്കൂളിലെ മൂന്നും നാലും പേർ എല്ലാവർഷവും ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്നു. പയമ്പ്ര താമരത്തുതാഴത്ത് വോളി ഫ്രണ്ട്സിന് മൂന്ന് കോർട്ടുകളാണ് ഉള്ളത്. 120 പേർ ഇന്ന് പരിശീലനത്തിനുമുണ്ട്. ജില്ല, സംസ്ഥാന മത്സരങ്ങൾക്ക് പയമ്പ്ര വോളി ഫ്രണ്ട്സ് വേദിയൊരുക്കിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് കളിച്ച രേഷ്മ രവീന്ദ്രൻ (വെസ്റ്റേൺ റെയിൽവേ), എൻ.എം. വിന്യ (സതേൺ റെയിൽേവ), കെ.പി. അനുശ്രീ (കെ.എസ്.ഇ.ബി, തിരുവനന്തപുരം), സഹോദരൻ കെ.പി. അതുൽ (സർവിസസ്, ഡൽഹി), കെ.വി. രാഹുൽ (ഇന്ത്യൻ യൂനിവേഴ്സിറ്റി ടീം), നിതിൻ ലാൽ (വെസ്റ്റേൺ റെയിൽേവ) തുടങ്ങി ദേശീയ, അന്തർദേശീയ താരങ്ങളെ വിളയിച്ചെടുത്തത് ഫ്രണ്ട്സ് വോളി മണ്ണിലാണ്. 20ലധികം ഫ്രണ്ട്സ് വോളി താരങ്ങൾ സർവിസസ്, പൊലീസ് സേനകളിൽ ജോലി ചെയ്യുന്നുമുണ്ട്. സുധീഷ് നരിക്കുനി, ടി.കെ. രാഘവൻ നായർ, കെ.പി. വിനീഷ്കുമാർ, ശ്രീധരൻ തിക്കോടി, പ്രതീഷ് പാലാഴി, ദൃശ്യ എന്നീ പരിശീലകരെ ഫ്രണ്ട്സ് വോളിയുടെ വളർച്ചയിൽ മറക്കാനാവില്ല. എം.കെ. രാഘവൻ എം.പി ഫിറ്റ്നസ് സ​െൻറർ കെട്ടിടം നിർമിച്ചുനൽകിയതും വളർച്ചക്ക് സഹായകമേകി. കളിക്കാരുടെ ഉന്നമനത്തിന് ഒരു ഇൻഡോർ കോർട്ടിനുള്ള സഹായമാവശ്യപ്പെട്ട് എം.എൽ.എമാരെയും അധികൃതരെയും സമീപിച്ചുകൊണ്ടിരിക്കുകയാണ് ഭാരവാഹികളായ ചെരിയേരി വേലായുധനും അനിൽ പി.ടിയും രൂപേഷും സഞ്ജയനും ബൈജു തട്ടാരിലുമെല്ലാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.