കോഴിക്കോട്: കൊല്ലം അഷ്ടമുടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ശ്രീദേവിയുടെ ആത്മഹത്യയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കേരള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടികൾ നടത്തിയ അച്ചടക്ക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശനനിലപാട് സ്വീകരിച്ച പ്രിൻസിപ്പലിനെ സംഘം ചേർന്ന് കരുവാക്കിയതിെൻറ ദുരന്തഫലമായിരുന്നു പ്രിൻസിപ്പലിെൻറ ആത്മഹത്യ. ജോലിഭാരംമൂലം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ കടുത്ത മാനസിക സംഘർഷത്തിലാണ്. അതിനിടെ സമൂഹത്തിലെ ചിലരുടെ ദുഷ്ടലാക്കോടെയുള്ള അപക്വമായ ഇടപെടലുകളാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നത്. അമിത ജോലിമൂലം വീർപ്പുമുട്ടുന്ന ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരുടെ േജാലിഭാരം ലഘൂകരിച്ച് മാനസിക സംഘർഷത്തിൽനിന്ന് അവരെ രക്ഷപ്പെടുത്തണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഡോ. സക്കീർ ഏലിയാസ് സൈനുദ്ദീൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി. ജോസ്, മുരളിമോഹൻ, അബ്ദുറഹിമാൻ മീത്തൽവയൽ, ടി.പി. ദിനേശൻ, ഇ. അബ്ദുൽ കബീർ, എ. രമ, സിസിലി ജോൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.