അനുശോചിച്ച​ു

നന്തിബസാർ: പ്രാേദശിക മുസ്ലിംലീഗ് പ്രവർത്തകനായിരുന്ന കടലൂരിലെ കരീലാട ഹമീദി​െൻറ മരണത്തിൽ അനുശോചിച്ചു. ടൗൺ ലീഗ് കമ്മിറ്റിയുടെ പ്രസിഡൻറും പഞ്ചായത്ത് ഭാരവാഹിയുമൊക്കെയായിരുന്നു ഹമീദ്. മകളുടെ വിവാഹശേഷം അടുത്തദിവസം കുവൈത്തിലേക്കു പോകാനിരിെക്കയാണ് മരണം. വൻജനാവലിയുടെ സാന്നിധ്യത്തിൽ മയ്യിത്ത് കടലൂർ കുഞ്ഞിത്തയ്യിൽപ്പള്ളി ഖബർസ്ഥാനിൽ മറവുചെയ്തു. അനുശോചനയോഗത്തിൽ അമാന മുസ്തഫ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ദാരിമി, സി. ബഷീർ ദാരിമി, റശീദ്‌ മണ്ടോളി, ടികെ. മുഹമ്മദലി, സി.കെ. അബൂബക്കർ, റശീദ്‌ കോളറാട്ടിൽ, എ.കെ. നിസാർ, കെ. ഇസ്മായിൽ, പി.കെ. ഫിറോസ്, യഹ്‌യ കെ. കാഞ്ഞിരോളി കുഞ്ഞമ്മദ്‌, പുത്തലത്ത് റഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.