പേരാമ്പ്ര: ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോപ്ലക്സിലെ കെട്ടിടമുറികൾ പുനർലേലം ചെയ്യാതെ നിയമവിരുദ്ധമായി ബിനാമികൾക്കു നൽകാനുള്ള ഗ്രാമപഞ്ചായത്ത് തീരുമാനത്തിനെതിരെ യു.ഡി.എഫിെൻറ നേതൃത്വത്തിൽ ജനപ്രതിനിധികളും നേതാക്കളും ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. പുതുക്കുടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഇ. അശോകൻ, സത്യൻ കടിയങ്ങാട്, ഇ.വി. രാമചന്ദ്രൻ, ടി.പി. മുഹമ്മദ്, രാജൻ മരുതേരി, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, വാസു വേങ്ങേരി, ഐപ്പ് വടക്കേതടം, വി.കെ. കോയക്കുട്ടി, എം.കെ.സി. കുട്ട്യാലി, പി.എം. പ്രകാശൻ, വിനോദൻ കല്ലൂർ, പി.എസ്. സുനിൽകുമാർ, കെ.സി. രവീന്ദ്രൻ, റഷീദ് കോറോത്ത്, പ്രദീഷ് നടുക്കണ്ടി, വി. ആലീസ് മാത്യു, ആർ.കെ. രജീഷ് കുമാർ, കെ. ജാനു, പി.പി. അബ്ദുറഹിമാൻ വി.ടി. സൂരജ്, റംഷാദ് പാണ്ടിക്കോട്, എട്ടത്തുംകര ഇബ്രാഹിം, രതീ രാജീവ്, യൂസഫ് കരിമ്പിൽപൊയിൽ, ശ്രീധരൻ കല്ലാട്ട് എന്നിവർ സംസാരിച്ചു. കുടുംബ സംഗമം ഉള്ള്യേരി: മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബസംഗമം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഇടടത്ത് രാഘവന്‍, നിജേഷ് അരവിന്ദ്, ടി. ഗണേഷ് ബാബു, എന്‍.എ. ഹാജി, സതീഷ് കന്നൂര്‍, ഷമീര്‍ നളന്ദ, കെ.വി. അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.