ചെറുവാടി പ്രഭാഷണത്തിന് തുടക്കം

കൊടിയത്തൂർ: 'ഖുർആൻ വിളിക്കുന്നു ജീവിത വിശുദ്ധിയിലേക്ക്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഏഴാമത് . പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ടി.എ. ഹുസൈയിൻ ബാഖവി അധ്യക്ഷനായി. ബി.കെ.എസ്. തങ്ങൾ പ്രാർഥന നടത്തി. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. സമസ്ത മാനേജർ കെ. മോയിക്കുട്ടി, കെ.വി. അബ്ദുറഹിമാൻ, സി.എ. ഷുക്കൂർ, അശ്റഫ് റഹ്മാനി കൽപ്പള്ളി, വൈത്തല അബൂബക്കർ, അബ്ദുറഹിമാൻ ലത്തീഫി, വി. ഇമ്പിച്ചാലി മുസ്ലിയാർ, പി.ജി. മുഹമ്മദ്, എസ്.എ. നാസർ, യൂസഫ് ഫൈസി, എ.കെ. അബ്ബാസ്, കെ. അബ്ദുസ്സലാം ഹാജി, സിറാജുദ്ദീൻ അൻവരി, കെ. സാദിഖലി, കൺവീനർ സി.കെ. ബീരാൻ കുട്ടി, പുത്തലത്ത് മൊയ്തീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.