മുക്കം: കാരശ്ശേരി സഹകരണബാങ്കിെൻറ സഹകരണത്തോടെ പലിശരഹിതരീതിയിൽ നാടൻകോഴി വളർത്തൽകേന്ദ്രത്തിന് തുടക്കമായി. കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. എം.പി. അസയിൻ മാസ്റ്റർ, പി.പി. അഹമ്മദ് ഷരീഫ്, വിനോദ് പുത്രശ്ശേരി, പി. രജീഷ്, എൻ.കെ. രാധാകൃഷ്ണൻ, വി.പി. അബ്ദുൽ കരീം, പി.കെ.സി. മുഹമ്മദ്, വി.കെ. റഹ്മത്തുല്ല, പി.കെ. അബ്ദുൽ ഹമീദ്, സുന്ദരൻ ചാലിൽ എന്നിവർ സംസാരിച്ചു. എസ്റ്റേറ്റ് യൂനിയൻ വാർഷികസമ്മേളനം മുക്കം: കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) വാർഷികസമ്മേളനം പ്ലാേൻറഷൻ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാന്ദ്ര വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം.വി. കൃഷ്ണൻകുട്ടി, ജോണി ഇടശ്ശേരി, കെ. റഫീഖ്, എം.പി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. തോട്ടംതൊഴിലാളികളുടെ കൂലി 600 രൂപയായി വർധിപ്പിക്കണമെന്നും പഞ്ചായത്ത് തൊഴിൽനികുതി പിരിക്കുന്നത് പിൻവലിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ പ്രസിഡൻറായി ജോളി ജോസഫിെനയും ജനറൽ സെക്രട്ടറിയായി മാന്ദ്ര വിനോദിെനയും ട്രഷററായി എം.പി. രാമകൃഷ്ണനെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.