ജലവും വായുവും പണം കൊടുത്ത് വാങ്ങുന്ന സാഹചര്യം വളർന്നു -സി.ആർ. നീലകണ്ഠൻ മുക്കം: ജലവും വായുവും വില കൊടുത്ത് വാങ്ങുന്ന സാഹചര്യം വളർന്നിരിക്കയാെണന്ന് പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ അഭിപ്രായപ്പെട്ടു. മുക്കം ട്രാക്ക് ആർട്സ് ആൻഡ് സയൻസ് കോളജ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ എം. അജയ്കുമാർ അധ്യക്ഷത വഹിച്ചു. പിന്നണി ഗായിക മെറിൻ ഗ്രിഗറി മുഖ്യാതിഥിയായിയിരുന്നു. കോളജ് അഡ്മിനിസ്ട്രേറ്റർ ലയന ബെന്നി വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലപഞ്ചായത്ത് മെംബർ സി.കെ. കാസിം, ജില്ലപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് വി. കുഞ്ഞാലി, കാരശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻറ് എൻ.കെ. അബ്ദുറഹിമാൻ, മുക്കം പ്രസ് ഫോറം പ്രസിഡൻറ് എ.പി. മുരളീധരൻ, ഫസൽ മണിയാട്ടുകുടി, കെ.സി. നൗഷാദ്, ജയേഷ് സ്രാമ്പിക്കൽ, ഫൈസൽ പറമ്പൻ, മനീഷ് മുരിങ്ങംപുറായി തുടങ്ങിയവർ സംസാരിച്ചു. കോളജ് മാനേജർ നുഹുമാൻ കുമാരനെല്ലൂർ സ്വാഗതവും യൂനിയൻ ചെയർമാൻ അമീർ സുഹൈൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.