കൊടിയത്തൂര്‍: സംസ്ഥാന സര്‍ക്കാറിെൻറ പ്രൈമറി എജുക്കേഷന്‍ പദ്ധതിയില്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ എട്ടാം ക്ലാസ് വരെയുള്ള പട്ടികജാതിക്കാരായ കുട്ടികള്‍ക്ക് 4,54,000 രൂപ വിതരണം ചെയ്തു. ബാഗ്, കുട, യൂനിഫോം, ചെരുപ്പ് , വാട്ടര്‍ ബോട്ടിൽ തുടങ്ങിയ സാധനങ്ങള്‍ വാങ്ങുന്നതിനാണ് ഈ തുക. പി.ടി.എം ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു. േബ്ലാക് പഞ്ചായത്ത് വൈ. പ്രസിഡൻറ് കെ.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബർ സാബിറ തറമ്മല്‍, എസ്.സി. പ്രമോട്ടര്‍ സജ്ന, ഹെഡ്മാസ്റ്റർ കുര്യന്‍ , സലീം കൊളായ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.