മുക്കം: നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് വൈദ്യുതിപോസ്റ്റ് തകർന്നൊടിഞ്ഞു. മെറ്റൽ റോഡിലേക്ക് ചിതറിയത് ഗതാഗതക്കുരുക്കിനിടയാക്കി. പാറത്തോട് ക്രഷറിൽ നിന്ന് മെറ്റൽ കയറ്റി മുക്കത്തേക്ക് വരുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ അഞ്ചോെടയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകർന്നതിനാൽ വൈദ്യുതി തടസ്സപ്പെട്ടു. നാട്ടുകാർ ഇടെപട്ട് റോഡിലെ മെറ്റൽ നീക്കിയതിനെതുടർന്ന് ഗതാഗതതടസ്സം ഒഴിവായി. മലാംകുന്ന് കണ്ണാട്ടുകുഴി: കുടിവെള്ളകുളം ശുചീകരിച്ചു മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മലാംകുന്ന് കണ്ണാട്ടുകുഴി കുടിവെള്ളപദ്ധതിയുടെ കുളം ശുചീകരിച്ചു. ഇരുനൂറോളം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കുളത്തിലെ ജലം ചളി നിറഞ്ഞതിനെതുടർന്ന് തടസ്സപ്പെട്ടിരുന്നു. വാർഡ് മെംബർ അയിഷ ലത, സവാദ് ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.