ക്ഷയരോഗ നിർമാർജന പരിശീലനം

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തി​െൻറ കീഴിൽ ക്ഷയരോഗ നിർമാർജനത്തി​െൻറ ഭാഗമായി വളൻറിയർ പരിശീലനം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. ഗോപാലൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ സ്മിത ബാബു, ഓമന വിശ്വംഭരൻ, ഗീത പ്രശാന്ത്, സബിത സുബ്രഹ്മണ്യൻ, ബിന്ദു ജെയിംസ്, മെഡിക്കൽ ഓഫിസർ ഡോ. സിൽവിയ, ഹെൽത്ത് സൂപ്പർവൈസർ അബ്ദുല്ല, ശിൽപ, ബീന, സച്ചിദാനന്ദൻ എന്നിവർ സംസാരിച്ചു. പത്താംതരം തുല്യതകോഴ്സ് തിരുവമ്പാടി: സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പത്താംതരം തുല്യത കോഴ്സ് 12-ാം ബാച്ച് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ നിർവഹിച്ചു. പ്രധാനാധ്യാപകൻ സണ്ണി അധ്യക്ഷത വഹിച്ചു. സ​െൻറർ കോഓഡിനേറ്റർ സജ്ന, രവികുമാർ, കത്രീന, സുഷാന്ത് ബാബു, ബുഷറ, സജികുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.