ചേളന്നൂർ: മോഷ്ടാവെന്നാരോപിച്ച് വ്യാപാരിയെ സംഘം ചേർന്ന് മർദിച്ച് അവശനാക്കി. പള്ളിപ്പൊയിൽ പുന്നക്കോട്ട് മുസ്തഫയാണ് (52) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടിയത്. േചളന്നൂർ അമ്പലപ്പാടിനടുത്ത് ചിറ്റടിമുക്കിലാണ് സംഭവം. ഞായറാഴ്ച പുലർച്ച നാലുമണിക്ക് നരിക്കുനിയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു. നരിക്കുനിയിലുള്ള ബന്ധുവിനെ കൂട്ടി തക്കാളി വ്യാപാരത്തിന് മൈസൂരുവിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു. ചിറ്റടിൽ മുക്കിലെത്തിയതോടെ മൂന്നുപേർ ബൈക്ക് തടഞ്ഞുനിർത്തി ചോദ്യംചെയ്തപ്പോൾ പേരും മേൽവിലാസവും വെളിപ്പെടുത്തി മൈസൂരുവിേലക്ക് പോവുകയാണെന്ന് അറിയിച്ചെങ്കിലും ഇവർ വിട്ടില്ലത്രെ. സംഘം അറിയിച്ചതനുസരിച്ച് പരിസരത്തുനിന്ന് മറ്റു ചിലർകൂടി സ്ഥലത്തെത്തുകയും വടികൊണ്ട് അടിക്കുകയുമായിരുന്നുവെന്ന് മുസ്തഫ പറയുന്നു. രക്ഷപ്പെടാൻവേണ്ടി അലറിവിളിച്ച് കരഞ്ഞിട്ടും മർദിക്കുകയും തെറിവിളിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രാഥമിക ചികിത്സകഴിഞ്ഞ് വീട്ടിലെത്തിയ മുസ്തഫയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. photo musthfa പരിക്കേറ്റ മുസ്തഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.