മാഞ്ഞാലി കേസ്: സംസ്​ഥാന സര്‍ക്കാര്‍ ഇടപെടണം ^സോളിഡാരിറ്റി

മാഞ്ഞാലി കേസ്: സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം -സോളിഡാരിറ്റി കോഴിക്കോട്: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ച് ഗുജറാത്തില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ എൻ.ഐ.എ നടപടികള്‍ ഏകപക്ഷീയവും മുന്‍വിധികൾ നിറഞ്ഞതും ആണെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് പ്രസ്താവനയിൽ പറഞ്ഞു. പെണ്‍കുട്ടി ഭീഷണിയെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും നിയമപരമായി ത​െൻറ ഭാര്യയാണെന്നും വ്യക്തമാക്കി റിയാസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. റിയാസ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടർന്ന് ഹാജരാക്കിയ പെണ്‍കുട്ടിയെ റിയാസി​െൻറയും കുടുംബത്തി​െൻറയും കൂടെ കോടതി വിട്ടയച്ചിരുന്നു. ഈ സമയത്ത് താമസ സൗകര്യമേര്‍പ്പെടുത്തിയതിനാണ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പറവൂരിലെ ഫവാസ്, റിയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൗരന്മാര്‍ സ്വാഭാവികമായി നടത്തുന്ന ക്രയവിക്രയങ്ങളുടെ പേരില്‍ ഭീകരനിയമം ചുമത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുകയാണ് ചെയ്തത്. നിരപരാധിത്വം തെളിയിക്കാന്‍ തനിക്കാകുമെന്ന് മുഖ്യമന്ത്രിയെ അടക്കം അറിയിച്ച റിയാസി​െൻറ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും ഏകപക്ഷീയമായ എന്‍.ഐ.എ നടപടിക്കെതിരെ നിയമസഹായം ലഭ്യമാക്കണമെന്നും സ്വാലിഹ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.