വേളം: ചേരാപുരം സൗത്ത് എം.എൽ.പി സ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും 'മലയാളത്തിളക്കം' പ്രഖ്യാപനവും പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ. രാധാകൃഷ്ണൻ, കെ.കെ. അന്ത്രു, എം.പി. ബാബു, എം. കാസിം, കെ.സി. സാജിദ്, കെ.കെ. നാരായണൻ നമ്പ്യാർ, മാണിക്കോത്ത് നാരായണൻ, കുറുവങ്ങോട്ട് കുഞ്ഞബ്ദുല്ല, എ.പി. അമ്മത് എന്നിവർ സംസാരിച്ചു. വിഷ്ണുമംഗലം പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തു പാറക്കടവ്: മയ്യഴിപ്പുഴയുടെ പ്രധാന ശുദ്ധജല വിതരണ കേന്ദ്രമായ വിഷ്ണുമംഗലം ബണ്ടിെൻറ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യവും മറ്റും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് നീക്കം ചെയ്തു. ചെക്യാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ, വി.പി. റഫീഖ്, സമദ് ജാതിയേരി, ഹാരിസ് ഇല്ലത്ത്, മൊയ്തു കോടുകണ്ടി, എം.കെ. അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി. വടകര താലൂക്കിലെ ഏഴു പഞ്ചായത്തിലേക്കും വടകര മുനിസിപ്പാലിറ്റിയുടെ ഒരു ഭാഗത്തേക്കും വെള്ളം വിതരണം ചെയ്യുന്നത് വിഷ്ണുമംഗലം ബണ്ടിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.