വടകര: സി.പി.എം സംസ്ഥാന സമ്മേളന പതാക ദീപശിഖ പ്രയാണത്തിന് 19ന് കാരുണ്യ ബസ്സ്റ്റോപ്പിൽ നൽകുന്ന വരവേൽപിന് . യോഗം ഇ.എം. ദയാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഇ.എം. ദയാനന്ദൻ (ചെയർ), എം.പി. ബാബു (കൺ). പ്രഥമ ശുശ്രൂഷ പരിശീലനം നൽകാൻ എൻ.എസ്.എസ് വളൻറിയർമാർ വടകര: വടകര മോഡൽ പോളിടെക്നിക് കോളജ് നാഷനൽ സർവിസ് സ്കീം യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി പ്രഥമ ശുശ്രൂഷ പരിശീലനം നൽകി. ഹൃദയാഘാതം സംഭവിച്ചവർക്ക് ഉടൻ നൽകുന്ന ഓർഡിയോ പൾമനറി റിസിയേഷൻ പരിശീലനമാണ് നൽകിയത്. ഇൗ പ്രഥമ ശുശ്രൂഷ നൽകുകയാണെങ്കിൽ അവരുടെ ഹൃദയമിടിപ്പ് തിരിച്ചുകൊണ്ടുവന്ന് രക്ഷപ്പെടുത്താനുള്ള സാധ്യത വർധിപ്പിക്കാൻ കഴിയും. നിരവധി പേർ പരിശീലനത്തിൽ പങ്കാളികളായി. എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ എം. രാജീവൻ, വളൻറിയർമാരായ സുഖിൽ, ടി.എം. അക്ഷയ്, അജയ് പ്രസാദ് എന്നിവർ നേതൃത്വം നൽകി. പരിശീലനത്തിന് താൽപര്യമുള്ളവർക്ക് മോഡൽ പോളിടെക്നിക് എൻ.എസ്.എസ് യൂനിറ്റിനെ സമീപിക്കാമെന്ന് േപ്രാഗ്രാം ഓഫിസർ അറിയിച്ചു. ഫോൺ: 0496 2524929.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.