ഇടഞ്ഞ ആന പാപ്പാ​െൻറ കൈ പറിച്ചെടുത്തു

മാരാരിക്കുളം: ഇടഞ്ഞ ആന പാപ്പാ​െൻറ വലതുകൈ പറിച്ചെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ് കൂറ്റുവേലി പ്രതാപ​െൻറ (48) കൈയാണ് ആനയുടെ ആക്രമണത്തിൽ അറ്റുപോയത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കോലഞ്ചേരി പുതിയകാവ് ക്ഷേത്രത്തിലെ നാരായണൻ എന്ന ആനയെ പ്രതാപൻ പാട്ടത്തിനെടുത്തിരുന്നു. വീടിന് സമീപത്തെ പറമ്പിൽ തളച്ചിരുന്ന ആനക്ക് തീറ്റ കൊടുക്കുന്നതിനിടെ അക്രമാസക്തനാവുകയായിരുന്നു. തുമ്പിക്കൈകൊണ്ട് വലിച്ചെടുത്തശേഷം പ്രതാപ​െൻറ കൈയിൽ ചവിട്ടുകയായിരുന്നു. മുട്ടിന് മുകളിൽ കൈ അറ്റുപോയ നിലയിൽ പ്രതാപനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസി​െൻറയും നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയുടെ സമീപം അറ്റുകിടന്ന കൈ എടുക്കാനായത്. പിന്നീട് നാട്ടുകാർ കൈ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.