ചേന്ദമംഗലൂർ: ഉർദു നോവലിസ്റ്റ് സുലൈഖ ഹുസൈെൻറ പേരിൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ അവാർഡ് കരസ്ഥമാക്കിയ കെ.ടി. അബ്ദുറഷീദ് ചേന്ദമംഗലൂരിനെ പാലിയിൽ െറസിഡൻറ്സ് അസോസിയേഷൻ ആദരിച്ചു. ഉർദു ഭാഷയിൽ അക്കാദമിക് രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവർക്കാണ് അവാർഡ് നൽകുന്നത്. വാർഡ് കൗൺസിലർ ശഫീഖ് മാടായി ഉപഹാരം നൽകി. ഡോ. ശഹീദ് റമദാൻ അധ്യക്ഷത വഹിച്ചു. എ.കെ. കമറുദ്ദീൻ, സുഹ്റ പാലിയിൽ, റുഖിയ അശ്റഫ്, ടി.പി. റിയാസ്, ശാക്കിർ പാലിയിൽ, പി.പി. കുട്ടി ഹസൻ എന്നിവർ സംസാരിച്ചു. കെ.ടി. റഷാദ്, അശ്റഫ് കുനിച്ചിത്തൊടിക, വഹീദ് കൊളപ്പുറം, കെ.പി. റിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.