ഫുട്ബാൾ മേളക്ക് തുടക്കം

കൊടിയത്തൂർ: യങ്സ്റ്റാർ കൂട്ടായ്മ സംഘടിപ്പിക്കുന്ന എ.പി. അശ്‌റഫ് സ്മാരക ഫുട്ബാൾ ടൂർണമ​െൻറിന് ആവേശോജ്ജ്വല തുടക്കം. കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് എഫ്.സി ചേന്ദമംഗലൂർ ടൗൺ ടീം മാവൂരിനെ പരാജയപ്പെടുത്തി. മുഖ്യാതിഥിയായെത്തിയ പാരാെഗ്ലെഡിങ് െട്രയിനറും പൈലറ്റുമായ എ.എം. സലീം ഹസൻ പാരാെഗ്ലെഡിങ് നടത്തി ഗ്രൗണ്ടിലിറങ്ങിയതും ആദ്യ മത്സരത്തിനായുള്ള ബാൾ പാരാെഗ്ലെഡിൽനിന്ന് നൽകിയതും കാണികൾക്ക് ആവേശമായി. ടൂർണമ​െൻറി​െൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി. അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. യങ്സ്റ്റാർ പ്രസിഡൻറ് എ.പി. റിയാസ് പതാക ഉയർത്തി. സലിം കൊളായി സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു. തിങ്കളാഴ്ച ലിസ താമരശ്ശേരി ടൗൺ ടീം മുരിങ്ങംപുറായിയെ നേരിടും. ചെറുവാടി പ്രഭാഷണത്തിന് ഇന്ന് തുടക്കം മുക്കം: സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴാമത് ചെറുവാടി പഞ്ചദിന പ്രഭാഷണത്തിന് തിങ്കളാഴ്ച തുടക്കമാകും. സമസ്ത മാനേജർ കെ. മോയിൻകുട്ടി പതാക ഉയർത്തി. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ സംഘടിപ്പിച്ച വാഹന പ്രചാരണജാഥ ഹുസൈൻ ബാഖവി ചെറുവാടി ക്ലസ്റ്റർ ഭാരവാഹികൾക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ലത്വീഫി, സി.കെ. ബീരാൻ കുട്ടി, എസ്.എ. നാസർ, പി. മൊയ്തീൻ, അബ്ബാസ്, ഒ.എം. അഹമ്മദ് കുട്ടി മൗലവി, ഗഫൂർ ഫൈസി, വൈത്തല അബൂബക്കർ, സാദിഖ്‌ ചെറുവാടി, ഷരീഫ് അമ്പലക്കണ്ടി എന്നിവർ സംബന്ധിച്ചു. യാചകർക്ക് വിലക്കേർപ്പെടുത്തി കുടുംബശ്രീ ചേന്ദമംഗലൂർ: യാചനയുടെ മറവിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന പ്രവണതകൾ വർധിച്ച സാഹചര്യത്തിൽ ഭിക്ഷാടനത്തിന് വിലക്കേർപ്പെടുത്തി വനിത കൂട്ടായ്മ. മുക്കം നഗരസഭയിലെ 21ാം വാർഡിൽപെട്ട കുടുംബശ്രീ യൂനിറ്റുകളാണ് തങ്ങളുടെ വീടുകളിൽ യാചകർക്ക് വിലക്കേർപ്പെടുത്തിയത്. ഒപ്പം വീടുവീടാന്തരം കയറിയിറങ്ങുന്ന കച്ചവടവും നിരോധിച്ചു. വാർഡ് കൗൺസിലർ ഗഫൂറി​െൻറ അധ്യക്ഷതയിൽ ചേർന്ന കുടുംബശ്രീ ജനറൽ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. എ.ഡി.എസ് ചെയർപേഴ്സൻ കെ.ടി. രാധാമണി സ്വാഗതവും ജസീല അസീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.