സർക്കാറി​െൻറ വികസന മുരടിപ്പ് ബജറ്റ് വ്യക്തമാക്കുന്നു ^കുഞ്ഞാലിക്കുട്ടി

സർക്കാറി​െൻറ വികസന മുരടിപ്പ് ബജറ്റ് വ്യക്തമാക്കുന്നു -കുഞ്ഞാലിക്കുട്ടി കൊടുവള്ളി: കേരള സർക്കാറി​െൻറ ബജറ്റ് വികസന മുരടിപ്പ് വ്യക്തമാക്കുന്നതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കത്തറമ്മൽ ഏരിയ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന മേഖലയിൽ പുതിയ പദ്ധതികളൊന്നും ബജറ്റിൽ സൂചിപ്പിച്ചിട്ടില്ല. കേന്ദ്ര സർക്കാറും ഇതിൽനിന്ന് വ്യത്യസ്തമല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ തെരഞ്ഞെടുപ്പുഫലം ബി.ജെ പിയെ ജനം കൈവിടുന്നതി​െൻറ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.കെ. അബു ഹാജി അധ്യക്ഷത വഹിച്ചു. എം.എ. റസാഖ്, വി.എം. ഉമ്മർ, ഇബ്രാഹീം എളേറ്റിൽ, നജീബ് കാന്തപുരം, പി.ഡി. അബ്ദുറഹിമാൻ കുട്ടി, പി.പി.സി. കുട്ടിഹസൻ ഹാജി, ഇഖ്ബാൽ കത്തറമ്മൽ, പി.ടി. ഷാജർ, പി.എം. ഹമീദ്, പി.ടി. കരീം, സി.വി. റഷീദ്, പി.പി. അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു. വനിത സംഗമം പി.ടി.എം. ഷറഫുന്നിസ ഉദ്ഘാടനം ചെയ്തു. കെ.ഒ. സഫീന അധ്യക്ഷത വഹിച്ചു. അഡ്വ. ഫാത്തിമ തഹ്ലിയ ക്ലാസെടുത്തു. എം.എ. ഗഫൂർ, യു.പി. നഫീസ, മൈമൂന ഹംസ, നൗഷാദ് ബാബു, പി.എം. മഹ്ബൂബ്, ഇഷ ഫാത്തിമ, സനിൻ കൈപ്പാക്കിൽ എന്നിവർ സംസാരിച്ചു. ലീഗ് മീറ്റ് ഡോ. സുലൈമാൻ മേലത്തൂർ ഉദ്ഘാടനം ചെയ്തു. പി.പി. ഖാദർ അധ്യക്ഷത വഹിച്ചു. പി. അബൂബക്കർ കുട്ടി, എം. മുഹമ്മദ്, പി.ഡി. നാസർ, പി.ടി. ബഷീർ, എം.ടി.സി. അഹമ്മദ് കുട്ടി, പി.കെ.സി. മുഹമ്മദ്, ടി.കെ. കലാം, കെ.ടി. ഇബ്രാഹീംകുട്ടി, പി.ഡി. സൈദ്, ടി.പി. അബു, പി.കെ.സി. മജീദ്, നാസർ പുക്കാട്ട് എന്നിവർ സംസാരിച്ചു. വിദ്യാർഥി സമ്മേളനം കെ.കെ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.