ഫറോക്ക് ഉപജില്ല കായികമേള: വിദ്യാർഥികൾക്ക് ആവശ്യമായ സുരക്ഷയൊരുക്കാത്തത് പ്രതിഷേധത്തിനിടയാക്കി ഫറോക്ക്: ഫറോക്ക് ഉപജില്ല എൽ.പി, യു.പി വിഭാഗം കായിക മേളയിൽ വിദ്യാർഥികൾക്ക് വേണ്ടത്ര സുരക്ഷ സംവിധാനമൊരുക്കാത്ത വിദ്യാഭ്യാസ വകുപ്പിെൻറ നടപടി കടുത്ത പ്രതിഷേധത്തിനിടയാക്കി. മത്സരത്തിൽ പങ്കെടുക്കാൻ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നും ഫറോക്ക് നല്ലൂർ മിനി സ്റ്റേഡിയത്തിലെത്തിയ നൂറുകണക്കിന് പിഞ്ചു വിദ്യാർഥികളാണ് ശനിയാഴ്ച രാവിലെ മുതൽ മണിക്കൂറുകളോളം പൊരിവെയിലത്ത് ദുരിതമനുഭവിക്കേണ്ടിവന്നത്. കാണികളായി എത്തിയ വിദ്യാർഥികൾക്കും മത്സരാർഥികൾക്കും ആവശ്യമായ ടോയ്ലറ്റ് ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ, കുടിവെള്ളം, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവയും ഗ്രൗണ്ടിലും ഗാലറിയിലും തണൽ ലഭ്യമാക്കാത്തതുമാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തി നിടയാക്കിയത്. ജില്ല ചൈൽഡ് ലൈനിലും എ.ഇ.ഒക്കും പരാതി നൽകിയെങ്കിലും പരിഹാര നടപടിയുണ്ടായില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. photo: ferok upajilla.jg നല്ലൂർ മിനി സ്റ്റേഡിയത്തിൽ പൊരിവെയിലത്ത് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.