ഭിക്ഷാടനത്തിനെതിരെ ജനകീയ സംഗമം നടത്തി

രാമനാട്ടുകര: മുനിസിപ്പാലിറ്റിയിലെ 27, 28, 29, 30, 31 വാർഡ് കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ കരിങ്കല്ലായ് ജി.എം.എൽ.പി സ്കൂളിൽ . കോടമ്പുഴയിലും പരിസര പ്രദേശങ്ങളിലും ഭിക്ഷാടനം നിരോധിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സംഗമം നഗരസഭ ഉപാധ്യക്ഷ സജ്ന ഉദ്ഘാടനം ചെയ്തു. കൗൺസിലർ കള്ളിയിൽ റഫീഖ് അധ്യക്ഷത വഹിച്ചു. ഫറോക്ക് എസ്.ഐ സുബൈർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ കെ. അബ്ദുൽ ഫൈസൽ സ്വാഗതവും യൂസഫ് നന്ദിയും പറഞ്ഞു. photo jankeeya sangamam 33 ഭിക്ഷാടനത്തിനെതിരെ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സംഗമം രാമനാട്ടുകര നഗരസഭ വൈസ് ചെയർപേഴ്സൻ സജ്ന ഉദ്ഘാടനം ചെയ്യുന്നു മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു ഫറോക്ക്: നഗരസഭ 2017-18 പദ്ധതിയിലുൾപ്പെടുത്തിയ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ രണ്ടാംഘട്ട വിതരണം ചെയർപേഴ്സൻ റുബീന ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. ബൽക്കീസ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മമ്മു വേങ്ങാട്ട്, കെ. കുമാരൻ, പി. ബിജു എന്നിവർ പങ്കെടുത്തു. photo kozhi.jpg മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.