തങ്ങൾസ് റോഡിൽ വീടിന് തീപിടിച്ചു

കോഴിക്കോട്: കുറ്റിച്ചിറ . തങ്ങൾസ് റോഡ് കൊച്ചി​െൻറ തൊടുവയിൽ ബിച്ചുവി​െൻറ വീടിനാണ് തീപിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടേകാലോടെയാണ് സംഭവം. സമീപത്ത് കൂട്ടിയിട്ട് കത്തിച്ച മാലിന്യക്കൂമ്പാരത്തിൽനിന്ന് തീ വീട്ടിലേക്ക് പടരുകയായിരുന്നു. തീ ആളിപ്പടർന്ന് വീട്ടുപകരണങ്ങളും ഫർണിച്ചറുകളുമെല്ലാം കത്തിനശിച്ചു. അടുത്തടുത്ത വീടുകളായതിനാൽ തീ അണക്കാൻ പ്രയാസമുണ്ടായിരുന്നു. കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ പി.ഐ. ഷംസുദ്ദീ​െൻറ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾ അരമണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു. പൊലീസ് സ്റ്റേഷന് സമീപം തീപിടിത്തം കോഴിക്കോട്: വെള്ളയിൽ പൊലീസ് സ്റ്റേഷനു സമീപം തീപിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച വൈകീട്ട് എട്ടു മണിയോടെയാണ് സംഭവം. സ്റ്റേഷന് തൊട്ടടുത്ത ട്രാൻസ്ഫോർമറിന് സമീപത്തേക്കും തീ പടർന്നെങ്കിലും ബീച്ച് അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടൽ കാരണം അത്യാഹിതം ഒഴിവായി. ലീഡിങ് ഫയർമാൻ അബ്ദുൽ ഷുക്കൂറി​െൻറ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.