നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

നടുവണ്ണൂർ: എലങ്കമൽ എ.എം.എൽ.പി സ്കൂളിൽ പൂർവ വിദ്യാർഥികൾ, പ്രദേശവാസികൾ, സ്കൂൾ മാനേജ്മ​െൻറ് പ്രതിനിധികൾ, പി.ടി.എ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ നവീകരിച്ച കമ്പ്യൂട്ടർ ലാബ് തുറന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.വി. സമീറ അധ്യക്ഷത വഹിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ 'മാഗ്നം ഒപ്പസ്' ബാലുശ്ശേരി ബി.പി.ഒ സഹീറിൽനിന്നും സ്കൂൾ എസ്.എസ്.ജി അംഗം ടി. ഇബ്രാഹിംകുട്ടി ഏറ്റുവാങ്ങി. രക്ഷാകർതൃ ബോധവത്കരണ ക്ലാസിന് ബി.ആർ.സി കോഒാഡിനേറ്റർ മുഹമ്മദ് സാലി, സ്കൂൾ അധ്യാപിക കെ.വി. ദിവ്യ എന്നിവർ നേതൃത്വം നൽകി. കെ.പി. ഹാസിഫ്, ഷാഹിന സാഫിർ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.പി. സുമ സ്വാഗതവും പി. റഷീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT