നന്മണ്ട: ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് ഇടതുമുന്നണി എലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി നന്മണ്ടയിൽ സ്വീകരണം നൽകി. അമ്പതോളം പ്രവൃത്തികൾ എലത്തൂർ മണ്ഡലത്തിൽ പൂർത്തീകരിക്കാനുണ്ടെന്നും കോഴിക്കോട്-ബാലുശ്ശേരി റോഡിെൻറ നവീകരണ പ്രവൃത്തിയുടെ സ്ഥലമേറ്റെടുക്കൽ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം മാമ്പറ്റ ശ്രീധരൻ, നന്മണ്ട എൽ.സി സെക്രട്ടറി യു.പി. ശശി, മുക്കം മുഹമ്മദ്, സി.പി.എം കക്കോടി ഏരിയ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ, ടി.പി. വിജയൻ എന്നിവർ സംസാരിച്ചു. യു.പി. ശശിയും സി.കെ. ദേവദാസും ഹാരാർപ്പണം നടത്തി. പി. ശ്രീനിവാസൻ സ്വാഗതവും ദേവദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.