റോഡ് പണി ഇഴയുന്നു; പാലത്ത് തെരുവത്തുതാഴം റോഡിൽ ദുരിതയാത്ര

ചേളന്നൂർ: കുമാരസ്വാമി- - നരിക്കുനി റോഡിൽ പാലത്ത് തെരുവത്തുതാഴം ഭാഗത്തുള്ള റോഡ് നവീകരണം മന്ദഗതിയിലായതോടെ ദുരിതയാത്ര. റോഡി​െൻറ വശങ്ങളിൽ അഴുക്കുചാൽ പണിത് നവീകരിക്കുന്ന പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങളായി. റോഡി​െൻറ അവസ്ഥ ദുസ്സഹമാണ്. മഴക്കാലത്തുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ക്വോറി വേസ്റ്റ് നികത്തി റോഡ് ഉയർത്തുന്നുണ്ട്. നികത്തിയ സ്ഥലത്തുകൂടെ വാഹനങ്ങൾ പോകുമ്പോൾ പാറപ്പൊടി പാറുന്നതിനാൽ നാട്ടുകാർ ദുരിതമനുഭവിക്കുകയാണ്. കൂർത്തകല്ലുകൾ റോഡിൽ ഉയർന്നുകിടക്കുന്നതിനാൽ വാഹനങ്ങൾ പ്രയാസപ്പെട്ടാണ് പോകുന്നത്. പാലത്ത് ബസാറിൽ കനാൽ വെള്ളം ചോർന്ന് തുടങ്ങിയിട്ടുമുണ്ട്. ബസാറിനു സമീപം വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. കോഴിക്കോടു നിന്ന് - നരിക്കുനിയിലേക്ക് നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് ദുരിതത്തിലായത്. photo che- theruvathuthazham road.jpg ചേളന്നൂർ പാലത്ത് തെരുവത്ത്താഴം റോഡ് നവീകരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.