കോഴിക്കോട്​ റെയിൽവേ സ്​റ്റേഷൻ പ്രത്യേകസംഘം പരിശോധിച്ചു

കോഴിക്കോട്: അഴിമതിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ദക്ഷിണ റെയില്‍വേയുടെ പ്രത്യേകസംഘം കോഴിക്കോട് റെയില്‍വേ സ്േറ്റഷനിലെ വിവിധ വകുപ്പുകളില്‍ പരിശോധന നടത്തി. പാര്‍ക്കിനുള്ള സൗകര്യങ്ങള്‍, ബുക്കിങ് ഓഫിസുകള്‍, റിസര്‍വേഷന്‍ ഓഫിസുകള്‍, പാർസല്‍ ഓഫിസുകള്‍, ഫുഡ് പ്ലാസകള്‍, ഭക്ഷണശാല, കാറ്ററിങ്, മള്‍ട്ടിപര്‍പ്പസ് സ്റ്റാളുകള്‍, റിസര്‍വ്ഡ് കോച്ചുകള്‍, പാന്‍ട്രി കാര്‍ എന്നിവിടങ്ങളാണ് പരിശോധിച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നും പരിശോധനക്കുശേഷം അധികൃതര്‍ അറിയിച്ചു. റെയില്‍വേയിൽനിന്നുള്ള ഒരു കാറ്ററിങ് സര്‍വിസ് അധിക തുക ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പാര്‍സലുകളായി വരുന്ന വാഹന ഉടമകളുടെ രേഖകളും മറ്റും കൃത്യമായി പരിശോധിക്കണമെന്നും പാര്‍സല്‍ വിതരണത്തിന് കൃത്യമായി വിതരണ നമ്പര്‍ തയാറാക്കണമെന്നും പാര്‍സല്‍ വകുപ്പിന് അധികൃതര്‍ നിര്‍ദേശം നല്‍കി. കമേഴ്‌സ്യല്‍ വകുപ്പി​െൻറയും റെയില്‍വേ സുരക്ഷ വകുപ്പി​െൻറയും നേതൃത്വത്തിലായിരുന്നു പരിശോധന. ദക്ഷിണ റെയില്‍വേക്കു കീഴിലുള്ള വിവിധ സ്റ്റേഷനുകളിലായി പരിശോധന 10 വരെ നീളും. യാത്രക്കാര്‍ക്ക് പരാതി നൽകാൻ ഹൈൽപ് ലൈൻ റെയില്‍വേ സേവനങ്ങളില്‍ ഏതെങ്കിലും വകുപ്പുകളില്‍നിന്ന് അധിക പണം ആവശ്യപ്പെട്ടാല്‍ യാത്രക്കാര്‍ക്ക് വിജിലന്‍സ് ഹൈൽപ് ലൈനില്‍ പരാതി നല്‍കാം. 155210 എന്ന നമ്പറിലോ vigcomplaints@sr.railnet.gov.in എന്ന മെയില്‍ അഡ്രസ് വഴിയോ പരാതി നല്‍കാം. പുതുതായി ആരംഭിച്ച വിജിലന്‍സ് ഹെൽപ് ലൈന്‍ സജീവമായി പ്രവര്‍ത്തിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.