കോഴിക്കോട്: എ.ടി.എം വിവരങ്ങൾ ചോർത്തി പണം തട്ടാനുള്ള ശ്രമങ്ങൾ തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കോഴിക്കോേട്ടക്ക് വരുകയായിരുന്ന മലപ്പുറം പുളിക്കൽ സ്വദേശി സുബിൻ എന്ന യുവാവിെൻറ എ.ടി.എം വിവരങ്ങളാണ് സ്റ്റേഷനിൽവെച്ച് ഒരാൾ തന്ത്രപൂർവം കൈക്കലാക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 11 ഒാടെയാണ് സുബിൻ സെക്കന്ദരാബാദ് സ്േറ്റഷനിലെത്തിയത്. യാത്ര ചെയ്യേണ്ട ശബരി എക്സ്പ്രസ് വൈകിയതിനാൽ ഒരു മണിക്കൂറോളം സുബിന് സ്റ്റേഷനിൽ തങ്ങേണ്ടി വന്നു. ഇൗ സമയം മലയാളിയായ ജോസ് എന്ന് പരിചയപ്പെടുത്തി ഒരാൾ സുബിനെ സമീപിച്ചു. ഭോപാലിൽ നിന്ന് വരുകയായിരുന്ന തെൻറ ബാഗ് ട്രെയിനിൽവെച്ച് മോഷ്ടിക്കപ്പെട്ടതായും നാട്ടിലേക്ക് പോകാൻ പണമില്ലെന്നും ഇയാൾ പറഞ്ഞു. പൊലീസിൽ പരാതിപ്പെടാൻ സുബിൻ നിർേദശിച്ചെങ്കിലും ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടതിനാൽ പരാതി പൊലീസ് സ്വീകരിക്കില്ലെന്നായിരുന്നു മറുപടി. സെക്കന്ദരാബാദിൽ നിന്ന് അടുത്ത ട്രെയിനിൽ ഒരു റിസർവേഷൻ ടിക്കറ്റ് എടുത്തു യാത്ര ചെയ്ത് മറ്റൊരു സ്റ്റേഷനിൽ പരാതി നൽകണമെന്നും ഇയാളോട് പൊലീസ് നിർദേശിച്ചെത്ര. നാട്ടിലേക്കുള്ള അടുത്ത ട്രെയിനായ ശബരിയിൽ എ.സി ടിക്കറ്റ് മാത്രമേ ബാക്കിയുള്ളൂവെന്നും 2000 രൂപ നൽകി സഹായിക്കാമോയെന്നും ഇയാൾ ചോദിച്ചു. തുടർന്ന് സുബിൻ എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ പോയപ്പോൾ ഇയാൾ കൗണ്ടറിനടുത്ത് വന്നു നിന്നു. പണം നൽകിയ സുബിനോട് ഉടനെ തിരിച്ച് നൽകുന്നതിനുവേണ്ടി ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പറും മറ്റും വാങ്ങി മറ്റൊരാൾക്ക് അയച്ച് കൊടുത്തു. എന്നാൽ, ട്രെയിൻ സ്റ്റേഷൻ വിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും പണം അക്കൗണ്ടിൽ വരാതിരുന്നപ്പോൾ യുവാവിെൻറ മൊബൈലിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഒാഫായിരുന്നു. പിറ്റേദിവസം എ.ടി.എം വെരിഫിക്കേഷനെന്ന പേരിൽ ഒരു അപരിചിത ഫോൺകാൾ വന്നപ്പോഴാണ് വെള്ളിയാഴ്ച്ച സ്റ്റേഷനിലുണ്ടായ അനുഭവത്തിെൻറ ബാക്കിയാണിതെന്ന് മനസ്സിലാക്കിയത്. ഫോൺ വിളിച്ചയാൾ എ.ടി.എമ്മിനുപുറമേയുള്ള നമ്പർ ആവശ്യപ്പെെട്ടങ്കിലും സുബിൻ തെറ്റായ ഒരു നമ്പർ നൽകുകയും ഇയാളോട് തിരിച്ച് ചിലത് ചോദിക്കുകയും ചെയ്തപ്പോൾ ഫോൺ കട്ടാക്കി മുങ്ങി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകാനിരിക്കുകയാണ് സുബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.