വൈത്തിരി: കാൽപന്തുകളിയുടെ ആരവങ്ങൾക്ക് തുടക്കമായതോടെ ഫുട്ബാൾകൊണ്ട് വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന 'അത്ഭുത' ബാലൻ എന്ന വിശേഷണമുള്ള ഷാഹിദ് സഫർ ശനിയാഴ്ച വയനാട്ടിൽ എത്തും. ടി. അബു മെമ്മോറിയൽ സ്വർണ കപ്പിനായി പി.എൽ.സി പെരിങ്കോട സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻറിെൻറ ഭാഗമായാണ് ശനിയാഴ്ച രാത്രി നടക്കുന്ന മത്സരത്തിന് ഷാഹിദ് എത്തുന്നത്. സംസ്ഥാനത്ത് നിരവധി ഫുട്ബാൾ ടൂർണമെൻറുകളിൽ കാൽപന്തുകൊണ്ട് വിസ്മയങ്ങൾ സൃഷ്ടിക്കുന്ന 15 കാരനായ ഷാഹിദ് സഫർ മലപ്പുറം സ്വദേശിയാണ്. FRIWDL21 ഷാഹിദ് സഫർ പള്ളിക്കുന്ന് പള്ളിയിലെ തിരുനാളിന് കൊടിയേറി പള്ളിക്കുന്ന്: കിഴക്കിെൻറ ലൂർദ് എന്നറിയപ്പെടുന്ന സംസ്ഥാനത്തെ പ്രശസ്തമായ തീർഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിെൻറ 110ാം വാർഷിക തിരുനാൾ മഹോത്സവത്തിന് കൊടിയേറി. വെള്ളിയാഴ്ച വൈകീട്ട് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ കൊടി ഉയർത്തി. ജപമാല, ദിവ്യബലി, നൊവേന, നേർച്ചഭക്ഷണം എന്നിവയുണ്ടായിരുന്നു. ദിവ്യബലിക്ക് ഡോ. ഫാ. ജെറോം ചിങ്ങത്തറ മുഖ്യകാർമികത്വം വഹിച്ചു. ഫെബ്രുവരി 10,11, 12 തീയതികളിലാണ് പ്രധാന തിരുനാൾ. തിരുനാൾ കർമങ്ങൾക്ക് കോഴിക്കോട്, കണ്ണൂർ, തലശ്ശേരി രൂപത മെത്രാന്മാർ മുഖ്യകാർമികത്വം വഹിക്കും. സമാപന ദിവസമായ ഫെബ്രുവരി 18 വരെ എല്ലാദിവസവും വൈകീട്ട് 5.30ന് ജപമാല, ദിവ്യബലി, നൊവേന എന്നിവ ഉണ്ടാകും. FRIWDL22 പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിെൻറ തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ കൊടി ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.