കക്കട്ടിൽ: സംസ്ഥാന പാതയിൽ വട്ടോളിക്കും മൊകേരിക്കുമിടയിൽ കടത്തനാടൻകല്ലിൽ അപകടക്കെണിയൊരുക്കി കല്ലുകളും മരക്കഷണങ്ങളും. ദിനേന വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകൾ നടന്നുപോകുന്ന വഴിയിലാണ് അശ്രദ്ധമായി മണ്ണും കല്ലും മരക്കഷണങ്ങളും മറ്റും കൂട്ടിയിട്ടിരിക്കുന്നത്. നിരവധി അപകടങ്ങൾ നടന്ന ഭാഗത്ത് സുരക്ഷയൊരുക്കാൻ നടപ്പാത നിർമിക്കുന്നതിെൻറ ഭാഗമായാണ് റോഡിൽ ഇത്തരം സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നത്. ഇതോടെ വിദ്യാർഥികളടക്കം റോഡിലൂടെ നടക്കേണ്ട അവസ്ഥയിലാണ്. റോഡിെൻറ വശങ്ങളിലുള്ള കല്ലുകളും മറ്റും എടുത്തുമാറ്റി കാൽനടക്കാർക്ക് വഴി സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.