പടം: kakkur: വീട്ടമ്മയെ ആക്രമിച്ച് പണവും ആഭരണവും കവർന്ന ഒഡിഷ സ്വദേശിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ വീട്ടമ്മയെ ആക്രമിച്ച് പണവും ആഭരണവുംകവർന്ന കേസിൽ പ്രതിയെ കൊണ്ടുവന്ന് തെളിവെടുത്തു ചേളന്നൂർ: വീട്ടമ്മയെ തലക്കടിച്ച് ബോധംകെടുത്തി പണവും ആഭരണവും കവർന്ന കേസിലെ പ്രതി ടിനു നായികിനെ തെളിവെടുപ്പിനെത്തിച്ചു. ഒഡിഷ സ്വദേശിയായ പ്രതി വീട്ടമ്മയെ ആക്രമിച്ച് 20,000 രൂപയും നാലു പവൻ ആഭരണങ്ങളും മൊബൈൽ ഫോണുമായി സ്വദേശത്തേക്ക് കടക്കുകയായിരുന്നു. കാക്കൂർ എസ്.െഎ കെ.കെ. ആഗേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒഡിഷയിലെത്തി പ്രതിയെ ഒരാഴ്ച മുമ്പ് അറസ്റ്റുചെയ്ത് കോഴിക്കോട് കോടതിയിൽ ഹാജരാക്കിയിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം നടന്ന ചേളന്നൂർ മുതുവാട്ടുതാഴത്ത് കേനത്ത് ഖദീജയുടെ വീട്ടിലെത്തിച്ചത്. പ്രതിയെ തെളിവെടുപ്പിന് ഹാജരാക്കുന്നുണ്ടെന്നറിഞ്ഞ് ജനങ്ങൾ തടിച്ചുകൂടി. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.