ഊതിവീര്‍പ്പിച്ച ബജറ്റ്: എസ്.ഡി.പി.ഐ

ഊതിവീര്‍പ്പിച്ച ബജറ്റ്: എസ്.ഡി.പി.ഐ കോഴിക്കോട്: കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ പല അടിസ്ഥാന പ്രശ്‌നങ്ങളെയും സ്പര്‍ശിക്കാത്തതും ഊതിവീര്‍പ്പിച്ചതുമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. കോടികളുടെ വാഗ്ദാനങ്ങള്‍ നിരത്തി ജനങ്ങളെ കബളിപ്പിക്കുന്ന രീതിയുടെ ആവര്‍ത്തനമാണ് ഇത്തവണയും ഉണ്ടായിട്ടുള്ളത്. എല്ലാം സ്വകാര്യ മേഖലക്ക് തീറെഴുതുന്ന ബി.ജെ.പി സര്‍ക്കാറും കിഫ്ബിയിലൂടെ പലിശക്കടം കൊണ്ടുമാത്രം വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കേരള സര്‍ക്കാറും നാടിനെ പാപ്പരാക്കിക്കൊണ്ടിരിക്കുകയാണെന്നും മജീദ് ഫൈസി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.