പഞ്ചായത്ത്​ കോമ്പൗണ്ടിൽ വെള്ളമില്ല

പാലേരി: ചങ്ങരോത്ത് പഞ്ചായത്ത് കോമ്പൗണ്ടിൽ പൊതുശൗചാലയമുൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വെള്ളമില്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നു. കമ്യൂണിറ്റിഹാൾ, അംഗപരിമിതർക്കുള്ള ബി.ആർ.സി കേന്ദ്രം, പൊതുശൗചാലയം എന്നിവ ഇൗ കോമ്പൗണ്ടിലാണുള്ളത്. ഇവിടങ്ങളിലെല്ലാം വെള്ളമെത്തിക്കുന്ന പൈപ്പ്ലൈൻ പുതിയ കൃഷിഭവൻ കെട്ടിടം നിർമിക്കുന്നതിനിടെ തറക്ക് മണ്ണുനീക്കുേമ്പാൾ പൊട്ടിപ്പോവുകയും നീക്കം ചെയ്യപ്പെടുകയുമായിരുന്നു. ഇത് പുനഃസ്ഥാപിക്കാൻ തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല. പല പരിപാടികളും നടത്തപ്പെടുന്ന കമ്യൂണിറ്റി ഹാളിലും അങ്ങാടിയിലെ കച്ചവടക്കാരും ടാക്സി ഡ്രൈവർമാരും ഉപയോഗിക്കുന്ന പൊതുശൗചാലയത്തിലും വെള്ളമില്ലാത്തതുമൂലം ആരോഗ്യ പ്രശ്നങ്ങൾക്കു പുറമെ മലിനീകരണത്തിനും ഇടയാക്കുന്നതായി പരാതിയുണ്ട്. വിവാഹം പാലേരി: ചെറിയ കുമ്പളം മീത്തലെ ചാലിൽ ബി.എം. മൊയ്തുവി​െൻറ മകൻ സമീറും പാറക്കടവിലെ ഷൾക്കാെമ്പായിൽ അശ്റഫി​െൻറ മകൾ അൻഷിഫയും വിവാഹിതരായി. പാലേരി: പാറക്കടവിലെ കരിങ്ങാറ്റി മീത്തൽ കൃഷ്ണ​െൻറ മകൻ ഷിജിത്തും ചെറുവണ്ണൂർ കക്കറമുക്ക് ചാലിൽ മീത്തൽ രാജ​െൻറ മകൾ ശരണ്യയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.