മെഡിക്കല്‍ ക്യാമ്പ്

പേരാമ്പ്ര: കൂത്താളി മൊയൊര്‍കുന്ന് സുരഭി അംഗൻവാടിയില്‍ സംഘടിപ്പിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെയും കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തില്‍ ശൈശവ പ്രജനന ആരോഗ്യ പരിപാടിയുടെ ഭാഗമായാണ് പരിപാടി. കൂത്താളി പഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ബിജി കണ്ണിപ്പൊയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.ടി. സത്യൻ, പി. രാധ, മെഡിക്കല്‍ ഓഫിസര്‍ ഡോ. അഭിലാഷ്, ഡോ. കമറൂദ്ദീൻ, എന്‍.എച്ച്.എം കോ-ഓഡിനേറ്റര്‍ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ. ബാബു സ്വാഗതം പറഞ്ഞു. സത്യഗ്രഹം നടത്തും പേരാമ്പ്ര: കേരളത്തില്‍ ടൈല്‍സ്, മാര്‍ബിള്‍, ഗ്രാനൈറ്റ് ജോലിയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ അനധികൃത കടന്നുകയറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള മാര്‍ബിള്‍ ആൻഡ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഫെബ്രുവരി മൂന്നിന് തൊഴില്‍വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ പേരാമ്പ്രയിലെ എം.എല്‍.എ ഓഫിസിനു മുന്നില്‍ സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 2016ല്‍ തിരുവനന്തപുരത്ത് മന്ത്രിയെ സന്ദര്‍ശിച്ച് സംഘടന ഭാരവാഹികള്‍ ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഫ്ലോറിങ് മേഖലയിലെ തൊഴിലാളികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സത്യഗ്രഹം സംസ്ഥാന സെക്രട്ടറി പി.വി. പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ മണിയൂര്‍, വി.കെ. ഷാജി, രവി പാലേരി, വിജേഷ് പേരാമ്പ്ര, രാജന്‍ ചക്കിട്ടപാറ എന്നിവര്‍ പങ്കെടുത്തു. ഗെയിൽ; സ്ഥലം ഉടമകളുടെ ആശങ്ക പരിഹരിക്കണം -മുസ്‌ലിം ലീഗ് പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഗെയിൽ പാചകവാതക പൈപ്പ്ലൈൻ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് നൊച്ചാട് പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രവർത്തകസമിതി ആവശ്യപ്പെട്ടു. സ്ഥലം ഉടമകളുടെ ആശങ്ക പരിഹരിക്കാതെ പ്രവൃത്തിയുമായി മുന്നോട്ട് പോയാൽ തടയുമെന്നും യോഗം മുന്നറിയിപ്പ് നൽകി. കെ.എസ്. മൗലവി ഉദ്ഘാടനം ചെയ്തു. ഹംസ മാവിലാട്ട് അധ്യക്ഷത വഹിച്ചു. എസ്.കെ. അസൈനാർ, വി.പി. അബ്ദുൽ സലാം, ആർ.കെ. മുനീർ, ടി.പി. നാസർ, അമ്മദ്‌കുട്ടി ഹാജി, അഹമ്മദ് കുണ്ടുങ്ങൽ, പി.കെ. ഇബ്രാഹിം, ആർ.കെ. മൂസ, വി.വി. ഇബ്രാഹിം, കെ.കെ. മൗലവി, പി. ഹാരിസ്, കെ. അബൂബക്കർ, കെ. മുഹമ്മദ്, സി. മമ്മു, സലിം മിലാസ്, ടി.പി. അനസ്, അസീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.