പാറക്കടവിലും വീട്ടിൽ സ്​റ്റിക്കർ പതിച്ചു

പാലേരി: പാറക്കടവിലെ ഒരു വീട്ടിലും കഴിഞ്ഞ ദിവസം സ്റ്റിക്കർ ഒട്ടിച്ചതായി പരാതി. 18ാം വാർഡിൽപ്പെട്ട രയരോത്ത് തറകുന്നിലെ ചീരാംകുന്നത്ത് ജ്യോതിയുടെ വീടി​െൻറ പിൻഭാഗത്തെ ജനലിന്മേലാണ് കറുത്ത നിറത്തിലുള്ള നാല് സ്റ്റിക്കറുകൾ ഒട്ടിച്ചതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാർ പേരാമ്പ്ര പൊലീസിൽ അറിയിച്ചതനുസരിച്ച് പൊലീസെത്തി സ്റ്റിക്കറുകൾ നീക്കംചെയ്തു. ഭാര്യയും കുട്ടികളുമടങ്ങുന്ന വീട്ടിലെ ഗൃഹനാഥൻ വിദേശത്താണ്. പേടിപ്പെടുത്താനെന്നോണം ആരോ ചെയ്തതായിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.