വീട്ടിൽ സ്​റ്റിക്കർ പതിച്ച നിലയിൽ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

അത്തോളി: ആൾതാമസമുള്ള വീട്ടിൽ ജനലിലും സ്വിച്ച് ബോർഡിലും സ്റ്റിക്കർ പതിച്ച നിലയിൽ. കൊങ്ങന്നൂരിലെ മുളങ്കീറി ആലിക്കുട്ടിയുടെ വീടിന് പുറത്ത് ജനലിലും സ്വിച്ച് ബോർഡിനു മുകളിലുമായി ഒരിഞ്ച് വീതിയും നീളവുമുള്ള കറുത്ത റബർ പതിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് വീട്ടുകാർ അത്തോളി പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തുകയും ഇത് കൂടുതൽ അന്വേഷണത്തിനായി കൊണ്ടുപോവുകയും ചെയ്തു. വീട്ടുകാർ ടി.വി കണ്ടുകൊണ്ടിരിക്കെ കേരളത്തിൽ പലയിടങ്ങളിലും വീടുകളിൽ സ്റ്റിക്കർ പതിച്ച നിലയിൽ കണ്ടെത്തിയതായ വാർത്തയാണ് വീട്ടുകാരെ വീടി​െൻറ പരിസരം പരിശോധിക്കാൻ പ്രേരിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് ഹിന്ദി സംസാരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ പർദ വിൽപനക്കായി വന്നിരുന്നെന്ന് വീട്ടുകാർ പറയുന്നു. പ്രായമായ ആലിക്കുട്ടിയും ഭാര്യയും അസുഖബാധിതയായ മകളുമാണ് വീട്ടിലുള്ളത്. മറ്റു മക്കൾ കേരളത്തിന് പുറത്തും വിദേശത്തും ജോലി ചെയ്യുകയാണ്. കഴിഞ്ഞദിവസം കല്യാണാവശ്യത്തിനായി മകനും കുട്ടികളും വീട്ടിലെത്തിയിരുന്നു. പ്രായമായ സ്ത്രീ കിടക്കുന്ന മുറിയുടെ ജനലിന് വെളിയിലാണ് സ്റ്റിക്കർ പതിച്ചിരിക്കുന്നത്. കേരളത്തി​െൻറ ചില ഭാഗങ്ങളിൽ ഇതുപോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങളിൽ ഭീതി പരത്തുവാൻ കാരണമാവുന്നുണ്ട്. അത്തോളി പൊലീസ് അന്വേഷണമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.