കുന്ദമംഗലം: കുന്ദമംഗലത്തും വീടിെൻറ ജനലിൽ സ്റ്റിക്കർ പതിച്ചതായി കണ്ടതോടെ നാട്ടുകാർ ആശങ്കയിൽ. ചൂലാംവയൽ കഴുത്തിടുക്കിൽ ഇസ്മാഇൗലിെൻറ വീടിെൻറ ജനലിലാണ് കറുത്ത സ്റ്റിക്കർ കണ്ടത്. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച വൈകീട്ട് രണ്ടുപേർ പിരിവിനായി വന്നിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ കണ്ടെത്തി സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു. എന്നാൽ, ഇവരിലൊരാൾ വൃക്കരോഗി ആണെന്നറിഞ്ഞതോടെ വിട്ടയച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.