കോഴിക്കോട്: ലൈഫ് ഭവനപദ്ധതിയിൽ നഗരസഭപരിധിലെ 44 പേർക്ക് മൊത്തം 50,05,000 രൂപ വ്യാഴാഴ്ച ധനസഹായം നൽകും. പൂർത്തീകരിക്കാത്ത ഭവനങ്ങൾക്കുള്ള ധനസഹായവിതരണമാണ് രാവിലെ 10.30ന് കോർപറേഷൻ കുടുംബശ്രീ ഹാളിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുക. 375 പേർക്ക് വീട് പുനരുദ്ധാരണത്തിനുള്ള 1.875 കോടി രൂപയും ചടങ്ങിൽ നൽകും. ഇന്ദിര ആവാസ് യോജന, ഇ.എം.എസ്, സുവർണ ജൂബിലി, അഗതി -ആശ്രയ, െഎ.എച്ച്.എസ്.ഡി.പി, ഫിഷറീസ്, പട്ടികജാതി-വർഗ വിഭാഗം തുടങ്ങി നഗരസഭ മുഖേന നടപ്പാക്കിയ വിവിധ ഭവനപദ്ധതിയിൽ ഉൾപ്പെട്ടതും പൂർത്തീകരിക്കാത്തതുമായ 433 വീടുകൾക്കാണ് ആദ്യഘട്ടമായി തുക നൽകാൻ തീരുമാനിച്ചത്. ഇതിൽ സ്ഥലപരിശോധന റിപ്പോർട്ടിൽ അർഹരെന്ന് കണ്ടെത്തിയ ആദ്യത്തെ 44 പേർക്കാണ് ഇന്ന് പണം കൊടുക്കുന്നത്. 2017-18 വാർഷികപദ്ധതിയിൽ നഗരസഭ 1.25 കോടി രൂപ ഭവനസഹായത്തിന് വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.