മെഡിക്കൽ കോളജ്: എം.എൽ.എമാരുടെ വെൻറിലേറ്ററുകൾ ഉടനെത്തും

കോഴിക്കോട്: മെഡിക്കൽ കോളജിലെ ദുരിതം പരിഹരിക്കാൻ മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ നേതൃത്വത്തിൽ എം.എൽ.എമാർ മുൻകൈെയടുത്ത് ലഭ്യമാക്കുന്ന വ​െൻറിലേറ്ററുകൾ ദിവസങ്ങൾക്കകം എത്തും. 13 വ​െൻറിലേറ്ററുകളിൽ കുട്ടികളുടെ വിഭാഗത്തിലേക്കുള്ള രണ്ടെണ്ണം ഒഴിച്ച് 11 വ​െൻറിലേറ്ററുകളാണ് എത്തിക്കുക. ഇവ ഫെബ്രുവരി 10നകം എത്തിക്കാനുള്ള വർക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഫ്രാൻസിൽ നിന്ന് 1.16 കോടി രൂപ ചെലവിട്ടാണ് വ​െൻറിലേറ്ററുകൾ ഇറക്കുമതി ചെയ്യുന്നത്. ജില്ലയിലെ 13 എം.എൽ.എമാരുടെ ഫണ്ടുപയോഗിച്ചാണ് ഇവ എത്തിക്കുന്നത്. മാസങ്ങൾക്കുമുമ്പ് വ​െൻറിലേറ്ററുകളുടെ അഭാവത്താൽ രോഗികൾ ദുരിതമനുഭവിക്കുന്നത് ശ്രദ്ധയിൽെപട്ട മന്ത്രി ടി.പി മറ്റ് എം.എൽ.എമാരുമായി ആലോചിച്ച് ആശുപത്രിയിലേക്ക് 13 വ​െൻറിലേറ്ററുകൾ വാങ്ങിക്കൊടുക്കാൻ തീരുമാനമെടുക്കുകയായിരുന്നു. പീഡിയാട്രിക് വിഭാഗത്തിലേക്കുള്ള രണ്ട് വ​െൻറിലേറ്ററുകൾ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കിയശേഷം ഇതിനുള്ള ഓർഡർ നൽകും. സൂപ്പർസ്പെഷാലിറ്റി സൂപ്രണ്ട് ഡോ.കെ.എം. കുര്യാക്കോസ് ആണ് പദ്ധതിയുടെ നോഡൽ ഓഫിസർ. നിലവിൽ മെഡിക്കൽ കോളജിൽ വ​െൻറിലേറ്ററുകൾ ആവശ്യത്തിനില്ലാത്തതുമൂലം നിരവധി പേരാണ് വൻതുക ചികിത്സഫീസ് നൽകി സ്വകാര്യആശുപത്രികളിൽ ചികിത്സ തേടുന്നത്. ഇതിന് വലിയതോതിൽ പരിഹാരമാവുെമന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.