ഫറോക്ക്: റഹ്മാന്‍ബസാര്‍ നഴ്സറിക്കു സമീപമുള്ള ഉളിനിലം കോണ്‍ക്രീറ്റ് റോഡ് കൗണ്‍സിലര്‍ മുല്ലവീട്ടില്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞോയിട്ടി അധ്യക്ഷത വഹിച്ചു. കെ. നൗഫല്‍, ആദം മാലിക് എന്നിവര്‍ സംസാരിച്ചു. സരസ്വതി വിദ്യാനികേതന്‍ വാര്‍ഷികാഘോഷം കടലുണ്ടി: മണ്ണൂര്‍ കാരകളിപറമ്പിലെ സരസ്വതി വിദ്യാനികേതെൻറ 36-ാം വാര്‍ഷികാഘോഷം സരസ്വതീയം- ഇൗമാസം രണ്ട്, മൂന്ന്, നാല് തീയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് വൈകീട്ട് 5.30ന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ എ.കെ. ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ശോഭായാത്ര, കുടുംബസംഗമം, സംഗീതശില്‍പം, നാടകം, നൃത്തോത്സവം, ഗെയിംഷോ എന്നിവ അരങ്ങേറും. വാർത്തസമ്മേളനത്തിൽ തൈക്കൂട്ടത്തിൽ ശശിധരൻ, സി. ഗംഗാധരൻ, സി. ചന്ദ്രൻ, പ്രധാനാധ്യാപിക സി.പി. ബേബി, കെ. ബബി ഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.