കോഴിക്കോട്: പ്രളയക്കെടുതിയില്‍ സ്വന്തം ജീവന്‍മറന്നും ജനങ്ങളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ ക്ഷണിച്ചുവരുത്തിയ ശേഷം സംസ്ഥാന സര്‍ക്കാര്‍ അപമാനിക്കുകയാണുണ്ടായതെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജില്ലയില്‍നിന്ന് ക്ഷണിക്കപ്പെട്ട 47 മത്സ്യത്തൊഴിലാളികളും ഇത്തരത്തില്‍ അനാദരിക്കപ്പെട്ടു. കൊയിലാണ്ടി, പയ്യോളി നഗരസഭ ചെയര്‍മാന്മാര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളുടെ സാക്ഷ്യപത്രത്തോടെയാണ് അവർ തിരുവനന്തപുരത്തേക്ക് പോയത്. ആദരിക്കല്‍ ചടങ്ങില്‍ ഇരിപ്പിടംപോലും കിട്ടാതെ ഇവർക്ക് മടങ്ങേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജില്ലയിലെ എല്ലാ വിഭാഗം മത്സ്യത്തൊഴിലാളികളെയും സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിന് ഡി.സി.സി ഒാഫിസിലെ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആദരിക്കുമെന്നും അേദ്ദഹം അറിയിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കിണറ്റിങ്കര രാജന്‍, ജില്ല പ്രസിഡൻറ് ഉമേഷന്‍ പുതിയാപ്പ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി. അശോകന്‍, കെ. ചന്ദ്രന്‍, സെക്രട്ടറി യു.കെ. രാജന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.