ബേപ്പൂർ: ഫോണിൽ വിളിച്ച് എ.ടി.എമ്മിലൂടെ പണം തട്ടി. നാഷനൽ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻറ് ബേപ്പൂർ ടി. ബഷീർ അഹമ്മദിെൻറ എസ്.ബി.ഐ ബേപ്പൂർ ബ്രാഞ്ച് അക്കൗണ്ടിൽ നിന്നാണ് 10,000 രൂപയോളം നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് ഫോണിൽ വിളിച്ച് 'ബാങ്ക് ഒഫീഷ്യൽ കോൾ' എന്ന് പറഞ്ഞുകൊണ്ട് ഒരാൾ ഹിന്ദിയിൽ ഒ.ടി.പി നമ്പർ ആവശ്യപ്പെടുകയായിരുന്നു. നമ്പർ നൽകാൻ തയാറായിെല്ലങ്കിലും തൊട്ടുടനെ മൂന്നു തവണയായി പണം പിൻവലിച്ചതായുള്ള ബാങ്കിെൻറ മെസേജ് ബഷീർ അഹമ്മദിെൻറ ഫോണിലേക്ക് വരുകയായിരുന്നു. ഉടൻതന്നെ എസ്.ബി.ഐ ബ്രാഞ്ചിൽ പോയി കാർഡ് ബ്ലോക്ക് ചെയ്തു. ഇതിനിടയിൽ നാലാമതും പണം പിൻവലിച്ച മെസേജ് വന്നു. കാർഡ് ബ്ലോക്ക് ചെയ്തതിനുശേഷവും തട്ടിപ്പുകാരൻ ഫോൺ വിളിച്ച് നിങ്ങൾ ബ്ലോക്ക് ചെയ്തുവല്ലേ എന്ന് അന്വേഷിക്കുകയുമുണ്ടായി. 7349964 എന്ന നമ്പറിൽ നിന്നാണ് ഫോൺവിളി വന്നത്. ബഷീർ അഹമ്മദ് ബാങ്കിൽനിന്ന് അക്കൗണ്ട് സ്റ്റേറ്റ്മെൻറ് എടുത്തതിനുശേഷം പണം നഷ്ടപ്പെട്ട വിവരം ബാങ്ക് അധികൃതരെ ധരിപ്പിച്ചു. സ്റ്റേറ്റ്മെൻറ് പരിശോധനയിൽ സ്വൈപ്പ് മെഷീൻ ഉപയോഗിച്ച് പണം പിൻവലിച്ചതായാണ് കാണുന്നത്. നാലുതവണ പണം പിൻവലിച്ചതിലൂടെ 10,000 ഉറുപ്പികയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച എരഞ്ഞിപ്പാലം പോപുലർ ട്രൂവാല്യു ഷോറൂമിൽ നിന്ന് കാർ വാങ്ങിക്കുന്നതിനുള്ള അഡ്വാൻസ് തുക കാർഡ് സ്വൈപ്പ് ചെയ്താണ് കമ്പനി പിൻവലിച്ചത്. ഇതിനുശേഷമാണ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. ബേപ്പൂർ പൊലീസിൽ പരാതി നൽകി. നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കുന്നതിനായി എത്രയുംവേഗം നടപടി കൈക്കൊള്ളാൻ റീജനൽ ഓഫിസ് അധികാരികൾക്കും എ.ടി.എം വിഭാഗത്തിനും വിവരം കൈമാറിയതായി ബ്രാഞ്ച് മാനേജർ ആർ. അരുൺരാജ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.