മോഷ്​ടിച്ച ഇന്നോവ കാറുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മോഷ്ടിച്ച ഇന്നോവ കാറുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 22ന് കോഴിക്കോട് നാലാം ഗേറ്റിനടുത്ത് മോഡേൺ ട്രാവൽസിന് മുന്നിൽ നിർത്തിയിട്ട വാഹനം കവർന്ന വയനാട് ചുണ്ടേൽ സ്വദേശി വലിയ പീടിയേക്കൽ ജംഷീറിനെയാണ് (28) വെള്ളയിൽ എസ്.ഐ അലോഷ്യസ് അലക്സാണ്ടറും സിറ്റി നോർത്ത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജി​െൻറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. തിരിച്ചറിയാതിരിക്കാൻ കാറി​െൻറ അലോയ് വീലും കാരിയറും മാറ്റുകയും വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച വാഹനവുമായി കോയമ്പത്തൂരിൽനിന്ന് വരുേമ്പാൾ അറപ്പുഴ പാലത്തിനടുത്തുനിന്നാണ് ജംഷീർ പിടിയിലായത്. കോഴിക്കോട്ടുനിന്ന് കവർന്ന കാർ കോയമ്പത്തൂർ ഭാഗത്ത് വിൽപന നടത്താൻ ശ്രമിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് പൊലീസി‍​െൻറ വലയിലായത്. ഈ മാസാദ്യം വൈത്തിരിയിൽനിന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങളും പണവും തട്ടിയെടുത്ത് ബംഗളൂരുവിൽ ഉപേക്ഷിച്ച കേസിൽ മുങ്ങിനടന്ന പ്രതി പണത്തിനായാണ് കാർ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. മുമ്പ് കോഴിക്കോട്ട് ഡ്രൈവറായി ജോലിചെയ്ത പരിചയത്തിൽ ട്രാവൽ ഓഫിസി​െൻറ അകത്ത് സൂക്ഷിച്ച താക്കോൽ കൈക്കലാക്കി കാറുമായി ഇടുക്കി വഴി കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു. കോയമ്പത്തൂരിൽനിന്ന് ചിലർ കാർ പണയംവെച്ച് പണം നൽകാമെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പ്രതിയെ ആക്രമിച്ച് വണ്ടി തട്ടിയെടുക്കാൻ ശ്രമിച്ചതായും ചോദ്യം ചെയ്തപ്പോൾ പറഞ്ഞു. വെള്ളയിൽ സ്റ്റേഷനിലെ സജീവൻ, സുനിൽകുമാർ, എം.എസ്. സാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. മുഹമ്മദ് ഷാഫി, എം. സജി, പി. അഖിലേഷ്, പി. പ്രപിൻ, കെ. ഷാലു എന്നിവരടങ്ങിയ സംഘമാണ് ജംഷീറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.