യതീംഖാനകൾ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നൽകണം

കോഴിക്കോട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യതീംഖാനകൾ പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് കേരള സ്റ്റേറ്റ് മുസ്ലിം ഒാർഫനേജ് കോഒാഡിനേഷൻ കമ്മിറ്റി ജനറൽ ബോഡി ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.കെ. പരീക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എം. മുഹമ്മദ് സ്വാഗതം പറഞ്ഞു. ട്രഷറർ സി.പി. കുഞ്ഞിമുഹമ്മദ് കണക്ക് അവതരിപ്പിച്ചു. ടി.കെ. പരീക്കുട്ടി ഹാജി (പ്രസി), പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, അഡ്വ. പി.വി. സൈനുദ്ദീൻ, വി. മോയിമോൻ ഹാജി, എം.പി. ആലിക്കുട്ടി ഹാജി ഗൂഡല്ലൂർ (വൈ. പ്രസി), അഡ്വ. എം. മുഹമ്മദ് (ജന. സെക്ര), പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, പ്രഫ. സി. ഉമ്മർ (സെക്ര), സി.പി. കുഞ്ഞിമുഹമ്മദ് (ട്രഷ), വഖഫ് ബോർഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീൻ, പ്രഫ. സി. ഉമ്മർ, സി. ആലിക്കോയ, ഹമീദ് ഹാജി എന്നിവർ സംസാരിച്ചു. പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.