അപ്രഖ്യാപിത അടിയന്തരാവസ്​ഥക്കെതിരെ പ്രതിഷേധിക്കണം -എസ്.ഡി.പി.ഐ

കോഴിക്കോട്: ഭരണകൂടത്തി​െൻറ തെറ്റായ നയനിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കുകയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിലൂടെ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജിദ് ഫൈസി. ആദിവാസികളുടെയും ദലിത്‌ ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയത്തടവുകാരുടെയും അവകാശങ്ങള്‍ക്കും കോര്‍പറേറ്റ് ഭരണകൂട ഭീകരതക്കെതിരെയുമുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിശ്ശബ്ദരാക്കാനുള്ള ജനാധിപത്യവിരുദ്ധ വേട്ടയാണിത്. മോദിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയും അതി​െൻറ തെളിവുകൾ ലാപ്‌ടോപ്പില്‍ സൂക്ഷിക്കുകയും ചെയ്തു എന്നാരോപിച്ചാണ് ഇപ്പോഴത്തെ അറസ്റ്റ്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രതിഷേധവുമായി ജനാധിപത്യവിശ്വാസികള്‍ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.