പൂനൂർ പുഴയുടെ തീരം ഇടിയൽ വ്യാപകമായി - കത്തറമ്മലിൽ വീടിന് ഭീഷണി

കൊടുവള്ളി: പ്രളയത്തിൽ കവിഞ്ഞൊഴുകിയ പൂനൂർ പുഴയിലെ വെള്ളം പിൻവലിഞ്ഞതോടെ പുഴയോര ഭൂമി ഇടിയുന്നത് വ്യാപകമായി. കുത്തൊഴുക്കിൽ പലയിടത്തും പുഴയോരം ഒലിച്ച് പോയിട്ടുണ്ട്. കത്തറമ്മൽ, പുക്കാട്ട്, പാലക്കുറ്റി, നെല്ലാങ്കണ്ടി ഭാഗങ്ങളിലാണ് പുഴയോരം ഇടിഞ്ഞത്. കത്തറമ്മൽ വലിയ പീടിക നാസറി​െൻറ വീടിന് സമീപം മണ്ണിടിഞ്ഞത് വീടിന് ഭീഷണിയായി. വീടിനോട് ചേർന്ന് മുപ്പത് മീറ്റർ നീളത്തിലാണ് മണ്ണിടിഞ്ഞത്. ഈ ഭാഗത്തെ കമുക്, വാഴ എന്നിവയുൾപ്പെടെയുള്ള കൃഷികൾ പുഴയിലേക്ക് വീണനിലയിലാണ്. നാസറി​െൻറ വീട് രണ്ടു ദിവസം പൂർണമായും വെള്ളത്തിലായിരുന്നു. പുഴയുടെ തീരത്തുള്ള മണ്ണ് പൂർണമായും നീങ്ങിപ്പോയതാണ് കരയിടിയാൻ കാരണമായത്. മേലേപാലക്കുറ്റിയിൽ ഒരലാക്കോട് പാലത്തിന് സമീപവും കുത്തൊഴുക്കിൽ പുഴയോരം ഒലിച്ചുപോയിട്ടുണ്ട്. സമീപത്തെ കൃഷിയിടത്തിനും മണ്ണൊലിപ്പ് ഭീഷണിയുണ്ട്. പുക്കാട്ട് കടവിൽ നേരത്തേ തന്നെ പുഴയോര കൃഷിഭൂമി ഏറെ ഭാഗം ഒലിച്ചുപോയ നിലയിലാണ്. കുണ്ടച്ചാൽ ഭാഗത്തെ കടവും കുത്തൊഴുക്കിൽ മണ്ണ് ഒഴുകിപ്പോയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.