ക്ഷേമ പെൻഷൻ അട്ടിമറിക്കെതിരെ സമരം നടത്തും -യൂത്ത് ലീഗ്

കൊടുവള്ളി: വിധവകൾക്കും പ്രായമായവർക്കും ശാരീരിക-മാനസിക വൈകല്യമുള്ളവർക്കും നൽകിവരുന്ന ക്ഷേമ പെൻഷനുകളിൽ അർഹരായവരെ തെറ്റായ നടപടിയിലൂടെ പുറത്താക്കിയ സർക്കാരി​െൻറ നടപടിയിൽ കിഴക്കോത്ത് പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. പ്രസിഡൻറ് അർഷദ് കിഴക്കോത്ത് അധ്യക്ഷത വഹിച്ചു. നൗഷാദ് പന്നൂര്, സുബൈർ കച്ചേരിമുക്ക്, നാസർ കൈവേലിക്കടവ്, എം.എ. ഹബീഷ് മിഹ്റാൻ, സി.ടി. ഇഖ്ബാൽ, വി.കെ. സെയ്ദ്, എം.കെ.സി. അബ്ദുറഹിമാൻ, വി.പി. അഷ്റഫ്, പി.ടി. നൗഷാദ് ബാബു സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ .ജാഫർ സ്വാഗതവും ട്രഷറർ ഷമീർ പറക്കുന്ന് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.