fff

വയനാട് ജില്ലയിൽ 1,411 കോടിയുടെ നഷ്ടം കൽപറ്റ: കാലവർഷത്തിൽ ജില്ലയിൽ 1,411 കോടിയുടെ നഷ്ടം. ആഗസ്റ്റ് 29 വരെയുള്ള കണക്കനുസരിച്ച് ജില്ലക്ക് 1,411 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ജില്ല പ്ലാനിങ് ഓഫിസർ കെ.എം. സുരേഷ് അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനുമാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. കെട്ടിടവിഭാഗത്തിൽ പൊതുമരാമത്ത് വകുപ്പിന് 287.85 ലക്ഷത്തി​െൻറയും തദ്ദേശസ്വയംഭരണ വകുപ്പിന് 1047.50 ലക്ഷത്തി​െൻറയും നഷ്ടമുണ്ടായി. പൊതുമരാമത്ത് വകുപ്പി​െൻറ അധീനതയിലുള്ള 651.09 കിലോമീറ്റർ റോഡിനും ഒമ്പതു പാലങ്ങൾക്കുമായി 73,388 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 19 കിലോമീറ്റർ ദൈർഘ്യത്തിൽ ദേശീയപാതക്കുണ്ടായ നഷ്ടം 136 ലക്ഷമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള 1078.17 കിലോമീറ്റർ റോഡ് തകർന്നതിലൂടെ 17850.80 ലക്ഷത്തി​െൻറ നഷ്ടമുണ്ടായി. 621 വീടുകൾ പൂർണമായി തകർന്നു. ഇതുമൂലം 4,409 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 9,250 വീടുകൾ ഭാഗികമായി തകർന്നതിലൂടെ 3394.73 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മറ്റു മേഖലയിലെ നഷ്ടങ്ങൾ ലക്ഷത്തിൽ: കൃഷി - 3314.4, മൃഗസംരക്ഷണം, ക്ഷീരവികസനം - 1190.50, ഫിഷറീസ് - 534.45, വനം - 648.16, പട്ടികവർഗ വികസനം - 1455.50, വിദ്യാഭ്യാസം - 90.26, വ്യവസായം - 326.04, സഹകരണം - 107.89, പൊലീസ് - 36.28, തൊഴിൽ - 134.73, വൈദ്യുതി - 250.99, കുടുംബശ്രീ - 52, അക്ഷയ കേന്ദ്രം - 0.80, വാട്ടർ അതോറിറ്റി - 379.50, മൈനർ ഇറിഗേഷൻ - 1027.80, കാരാപ്പുഴ ഇറിഗേഷൻ - 626.50, പൊതുവിതരണം - 7.82, ബി.എസ്.എൻ.എൽ - 25.45, ടൂറിസം - 461.99, ബാങ്ക് - 84.99, ഫയർഫോഴ്സ് - 1.92.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.