വെള്ളിമാടുകുന്ന്: പ്രളയ ദുരിതത്തിൽ കേടുവന്ന പരിസരപ്രേദശങ്ങളിലെ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നതിന് ഹസൻ ഹാജി മെമ്മോറിയൽ ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജിലെയും െഎ.ടി.െഎയിലെയും അധ്യാപകരും വിദ്യാർഥികളും ടെക്നിക്കൽ സർവിസ് ക്യാമ്പ് ആരംഭിച്ചു. കുരുവട്ടൂർ പഞ്ചായത്തിലെ പ്രളയത്തിനിരയായ 11, 14 വാർഡുകൾ കേന്ദ്രീകരിച്ച് ചെറുവറ്റയിലും, കോഴിക്കോട് കോർപറേഷനിലെ 11ാം വാർഡ് കേന്ദ്രീകരിച്ച് പൂളക്കടവിലും കേടുവന്ന ഉപകരണങ്ങളുടെ വിവരങ്ങൾ നൽകുന്നതിനും പരിശോധിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി. വീടുകൾ കേന്ദ്രീകരിച്ച് വൈദ്യുതി തകരാറുകൾ പരിഹരിക്കാനും, വാഷിങ് മെഷീൻ, ഫ്രിഡ്ജ്, ടി.വി തുടങ്ങിയ ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കാനും വിവിധ നിർമാണ കമ്പനികളുടെ സഹകരണേത്താടെ സർവിസ് സെൻററുകളും ക്യാമ്പിെൻറ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ കെ.എ. ഖാലിദ്, വാർഡ് കൗൺസിലർ ബിജുലാൽ, അധ്യാപകരായ അബ്ദുൽ നസീർ, സിനി, മാനുവൽ ജോർജ്, സാജിദ്, അസ്ഹറുദ്ദീൻ, സലീം, വിനു റോഷൻ, മുഹമ്മദ് അസ്ലം, ഷബാസ്, ഒാഫിസ് സൂപ്രണ്ട് അബ്ദുൽ ലത്തീഫ്, ജീവനക്കാരായ റഫീഖ്, നൗഷാദ്, വിദ്യാർഥികളായ അഹമ്മദ് ബിലാൽ, ഫഹദ്, അജിത് ഗോപി എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.