പ്രളയത്തിൽ മലിനമായ വസ്​തുക്കളുടെ ശേഖരണം ഇന്നു മുതൽ

കോഴിക്കോട്: പ്രളയക്കെടുതിയിൽ ഉപയോഗശൂന്യമായി കുന്നുകൂടിയ ഗാർഹികമാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാനായി ജില്ല ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ഒരുക്കുന്ന പദ്ധതിക്ക് ശനിയാഴ്ച തുടക്കം. ഇതി​െൻറ ഭാഗമായി നഗരത്തിലെ വിവിധ വാർഡുകളിൽനിന്നുള്ള മാലിന്യശേഖരണം വെള്ളിയാഴ്ച ആരംഭിക്കും. നഗരത്തിൽ പ്രളയം കൂടുതൽ ബാധിച്ച മേഖലകളിൽ തന്നെ ആദ്യം സാധനങ്ങൾ േശഖരിക്കാൻ വെള്ളിയാഴ്ച നഗരസഭ ഒാഫിസിൽ ചേർന്ന യോഗം തീരുമാനിച്ചു. ആറ് (കുണ്ടുപ്പറമ്പ്), ഏഴ് (കരുവിശ്ശേരി), ഒമ്പത് (തടമ്പാട്ടുതാഴം), 10 (വേങ്ങേരി), 70 (ഇൗസ്റ്റ്ഹിൽ),11 (പൂളക്കടവ്),15 (വെള്ളിമാട്കുന്ന്), 16 (മൂഴിക്കൽ), 21 (ചേവായൂർ), 40 (അരീക്കാട് നോർത്ത്), 41 (അരീക്കാട്), 42 (നല്ലളം), 43 (കൊളത്തറ), 44 (കുണ്ടായിത്തോട്), 45 (ചെറുവണ്ണൂർ ഇൗസ്റ്റ്), 46 (ചെറുവണ്ണൂർ വെസ്റ്റ്) എന്നീ വാർഡുകളിലാണ് ആദ്യം പാഴ്വസ്തുക്കൾ ശേഖരിക്കുക. അതാത് ഹെൽത്ത് ഇൻസ്പെക്ടർ ഒാഫിസിൽനിന്ന് ശേഖരണ കേന്ദ്രങ്ങളുടെ വിവരം ലഭിക്കുമെന്ന് നഗരസഭ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു. ഗുണഭോക്താക്കൾ നേരിട്ട് സാധനങ്ങൾ എത്തിക്കണം. ഉപയോഗ ശൂന്യമായ കിടക്ക, തലയണ, തുണികൾ, ഫർണിച്ചർ, റെക്സിൻ എന്നിവ കൃത്യമായി തിട്ടപ്പെടുത്തിയ ശേഷമേ സ്വീകരിക്കുള്ളൂ. പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങൾ എന്നിവ എടുക്കില്ല. പ്രളയവും കാലവർഷക്കെടുതിയും ബാധിച്ചതല്ലാത്ത വീടുകളിൽനിന്ന് മാലിന്യം തള്ളാൻ ശ്രമിച്ചാൽ നടപടിയുണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.