കടാശ്വാസം ലഭിച്ചില്ലെന്ന് കമീഷൻ മുമ്പാകെ പരാതി

കോഴിക്കോട്: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ ജില്ലയിൽ നടത്തിയ അദാലത്തിൽ 26 കേസുകൾ പരിഗണിച്ചു. ഒന്നാം അർഹതപ്പട്ടിക മുതൽ കമീഷൻ ശിപാർശ ചെയ്തതും സർക്കാർ കടാശ്വാസമായി അനുവദിച്ചതുമായ തുക പലർക്കും ലഭിച്ചിട്ടില്ലെന്ന് കമീഷൻ മുമ്പാകെ പരാതി ലഭിച്ചു. കടാശ്വാസം ലഭിച്ചിട്ടും തുക വായ്പ കണക്കിൽ വരവുവെക്കാതെ ഈടാധാരങ്ങൾ ബാങ്കുകൾ തിരികെനൽകുന്നില്ലെന്നും ഈടാധാരം തിരികെ നൽകുന്നതിന് കടാശ്വാസത്തിന് പുറമെ അമിത തുക ഈടാക്കിയെന്നും പരാതി ലഭിച്ചിരുന്നു. വിവിധ സിറ്റിങ്ങിൽ കമീഷൻ നൽകിയ ഉത്തരവ് പാലിക്കാത്ത ധനകാര്യ സ്ഥാപനങ്ങൾക്ക് വിശദീകരണം നൽകുന്നതിനും കമീഷൻ നോട്ടീസ് നൽകി. ഗെസ്റ്റ് ഹൗസിൽ കമീഷൻ ചെയർമാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻറെ അധ്യക്ഷതയിലാണ് അദാലത് നടന്നത്. കമീഷൻ അംഗം കൂട്ടായി ബഷീർ പങ്കെടുത്തു. ജില്ല സഹകരണ സംഘം ജോ. രജിസ്ട്രാർ, ജോ. ഡയറക്ടർ, വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാത്കൃത ബാങ്കുകളുടെയും മാനേജർമാർ, പരാതി സമർപ്പിച്ച അപേക്ഷകർ, മത്സ്യത്തൊഴിലാളി നിരീക്ഷകരായ ഉദയഘോഷ്, പി. അശോകൻ, കെ. രാജൻ എന്നിവരും പങ്കെടുത്തു. പ്രളയബാധിത മേഖലകളിൽ കുട്ടികൾക്കായി ശിൽപശാല കോഴിക്കോട്: പ്രളയബാധിത മേഖലകളിൽ കുട്ടികളിലുണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾ കണ്ടെത്തി അവയുടെ തോത് കുറക്കുന്നതിനും അവർക്ക് മാനസിക പിന്തുണ നൽകുന്നതിനുമായി ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റും സൈക്കോ സോഷ്യൽ കെയർ ഫോർ ഫ്ലഡ് എഫക്ടഡും (പി.എസ്.സി.എഫ്.എ) ചേർന്ന് ഏകദിന ശിൽപശാല നടത്തി. കണ്ണാടിക്കൽ വരദൂർ ഗവ.യു.പി സ്കൂളിൽ 102ഓളം കുട്ടികൾക്കായി ഗ്രൂപ് ആക്ടിവിറ്റികളും ഡാൻസ് തെറപ്പിയും സംഘടിപ്പിക്കുകയും കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ കണ്ടെത്തി തരണംചെയ്യാൻ പ്രാപ്തരാക്കുന്നതിന് അധ്യാപകർക്ക് വിശദമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. പരിപാടിയിൽ നിംഹാൻസ് മ​െൻറൽ ഹെൽത്ത് ടീം അംഗമായ അരുൺ നേതൃത്വം നൽകി. ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസിലെ ഒ.ആർ.സി െപ്രാജക്ട് അസി. ടി.പി പ്രബിത, കാവൽ പദ്ധതി കോഒാഡിനേറ്റർ എ.പി. ഷിബിൻ, ഒ.ആർ.സി റിസോഴ്സ് പേഴ്സൺ ഹെൽവിസ്, ചൈൽഡ് ലൈൻ ജില്ല കോഒാഡിനേറ്റർ അഫ്സൽ, പി.എസ്.സി.എഫ്.എ വളൻറിയർമാർ തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.